പൊതുസ്ഥലത്തോ വീട്ടിനുള്ളിലോ രണ്ടു പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്നും, അത്യാവശ്യമില്ലാതെ വീടിനു പുറത്തിറങ്ങരുത് എന്നുമുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 ചൊവ്വാഴ്ച മുതലാണ് നിലവിൽ വന്നത്.
ഇത് ലംഘിക്കുന്നവർക്ക് പിഴയോ, ജയിൽ ശിക്ഷയോ നൽകാനും നിയമം കൊണ്ടുവന്നിരുന്നു. സാമൂഹിക നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പൊലീസ് പിഴയീടാക്കി തുടങ്ങിയിട്ടുമുണ്ട്.
സാമൂഹിക അകലം പാലിക്കണം എന്ന നിയമം ലംഘിക്കുന്നവരെ പരിശോധിക്കാനും പിഴയീടാക്കാനും പൊലീസിനുള്ള അധികാരം അടുത്ത മൂന്നു മാസത്തേക്ക് തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി മിക്ക് ഫുള്ളർ വ്യക്തമാക്കി.
അപ്പോഴേക്ക് ജനങ്ങൾക്ക് ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുമെന്നും, അതിനാൽ ഈ അധികാരം നീട്ടി നൽകണമെന്ന് താൻ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് സാമൂഹിക നിയന്ത്രണങ്ങൾ എത്രകാലം ഉണ്ടാകും എന്നതിനെക്കുറിച്ച് ഒരു സമയപരിധി ഓസ്ട്രേലിയൻ അധികൃതർ നൽകുന്നത്.
അതായത്, ജൂൺ 29 വരെ ഈ നിയന്ത്രണം തുടരുമെന്നാണ് സൂചന.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേർക്കാണ് സാമൂഹിക നിയന്ത്രണ ലംഘനത്തിന് പൊലീസ് നോട്ടീസ് നൽകിയത്.

NSW Police Commissioner Mick Fuller and NSW Police Minister David Elliott address media on COVID-19 at RFS Headquarters in Sydney, Wednesday, March 25, 2020. Source: AAP Image/Dan Himbrechts
നാലു പേർ പാർക്കിലിരുന്ന മദ്യപിച്ചതായിരുന്നു അതിൽ ഒരു സംഭവമെന്ന് പൊലീസ് മേധാവി വെളിപ്പെടുത്തി. പൊലീസിന്റെ നിർദ്ദേശപ്രകാരം മൂന്നു പേരും അവിടെ നിന്ന് പോയെങ്കിലും ഒരാൾ പോകാൻ കൂട്ടാക്കിയില്ല.
അയാൾക്ക് 1,000 ഡോളർ പിഴയടക്കാൻ നോട്ടീസ് നൽകി.
പിഴയീടാക്കാൻ നോട്ടീസ് നൽകുന്ന ഓരോ സംഭവങ്ങളും താൻ നേരിട്ട് തന്നെ പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് ഇതന്നും മിക്ക് ഫുള്ളർ വ്യക്തമാക്കി.
CSIRO വാക്സിൻ പരീക്ഷണം തുടങ്ങി
കൊവിഡ്-19 പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ട് വികസിപ്പിച്ചിട്ടുള്ള രണ്ടു വാക്സിനുകളുടെ ഒന്നാം ഘട്ട പരീക്ഷണം തുടങ്ങി.
CSIROയുടെ ജീലോംഗിലുള്ള ഓസ്ട്രേലിയൻ ആനിമൽ ഹെൽത്ത് ലബോറട്ടറിയിലാണ് പരീക്ഷണം തുടങ്ങിയത്.
കീരികളിലാണ് ഈ പരീക്ഷണം നടത്തുന്നത്.
വാക്സിനുകൾ കുത്തിവയ്ക്കുന്ന കീരികളെ, നാലാഴ്ചക്കു ശേഷം വൈറസ് ബാധിതരാക്കും. ഇത് അവയെ രോഗബാധിതരാക്കുമോ എന്നാണ് പരീക്ഷിക്കുന്നത്.
കൊറോണവൈറസിനെതിരെ വാക്സിൻ കണ്ടുപിടിക്കാൻ ലോകത്തെ നിരവധി പരീക്ഷണശാലകളിൽ ശ്രമിക്കുന്നുണ്ട്. ചൈനയ്ക്ക് പുറത്ത് ജീവനുള്ള വൈറസുകളെ പരീക്ഷണത്തിനായി സൃഷ്ടിച്ചെടുത്ത ആദ്യ സ്ഥാപനമാണ് CSIRO.
കീരികൾ ഈ വൈറസിനോട് പ്രതികരിക്കുന്നുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ചതും ഇവിടെയാണ്.
ഈ സാഹചര്യത്തിലാണ് ബ്രിട്ടനിൽ നിന്നും, അമേരിക്കയിൽ നിന്നുമുള്ള പരീക്ഷണ വാക്സിനുകൾ ഉപയോഗിച്ചു നോക്കുന്നത്.
മനുഷ്യരിൽ ഇത് പരീക്ഷിക്കാൻ മാസങ്ങൾ എടുക്കുമെന്ന് CSIRO വ്യക്തമാക്കി.
അടുത്ത വർഷം പകുതിയോടെ കൊറോണവൈറസ് വാക്സിൻ വിപണിയിലെത്തിക്കാൻ കഴിയും എന്നാണ് ലോകാരോഗ്യസംഘടനയുടെ പ്രതീക്ഷ.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.