NSW ലെ കോൾസ്, വൂൾവർത്സ്, IGA സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിച്ച ഡയറി ഫാമേഴ്‌സിന്റെ മൂന്ന് ലിറ്ററിന്റെയും ഒരു ലിറ്ററിന്റെയും ഫുൾ ക്രീം മിൽക്കാണ് വ്യാഴാഴ്ച തിരിച്ചുവിളിച്ചത്.
സിഡ്‌നിയിലെ പെൻറിത്തിലുള്ള ലയൺസിന്റെ ഡയറി പ്ലാന്റിൽ നിന്നുള്ള ഉൽപ്പന്നത്തിൽ ഇ. കോളി ബാക്റ്റീരിയ അടങ്ങിയിട്ടുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഇവ തിരിച്ചുവിളിച്ചത്.
ഇവ ഉപയോഗിച്ച ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ എത്രയും വേഗം ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്ന് ഡയറി ഫാമേഴ്‌സ് ബ്രാന്റ് നടത്തുന്ന ലയൺ ഡയറി ആൻഡ് ഡ്രിങ്ക്സ് കമ്പനി അറിയിച്ചു.
എന്നാൽ ന്യൂ സൗത്ത് വെയില്സിന് പുറത്ത് വിറ്റഴിച്ച പാലിന് ഇത് ബാധകമല്ലെന്നും കമ്പനി അറിയിച്ചു.
ഈ ഉൽപ്പന്നങ്ങൾ വാങ്ങിയവർ ഇവ ഉപയോഗിക്കരുതെന്നും ഉപഭോക്താക്കൾക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങൾ
Dairy Farmers 3L Full Cream White Milk with a use by date of 24/02/2020
Dairy Farmers 1L Full Cream White Milk with a use by date of 25/02/2020