ന്യൂ സൗത്ത് വെയിൽസിൽ ഒരു മാസത്തിനു ശേഷമുള്ള ആദ്യ കൊവിഡ് മരണം ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനൊപ്പമാണ്, ഒരു ടാക്സി ഡ്രൈവർ രോഗബാധയുള്ള സമയത്ത് പല ഭാഗങ്ങളിലേക്ക് ഡ്രൈവ് ചെയ്ത കാര്യവും ആരോഗ്യവകുപ്പ് അറിയിച്ചത്.
രോഗം ബാധിച്ച ശേഷം പത്തു ദിവസത്തോളം ഈ ഡ്രൈവർ ജോലി ചെയ്തു എന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
വെസ്റ്റേൺ സിഡ്നി, സൗത്ത്-വെസ്റ്റേൺ സിഡ്നി, സൗത്ത് കോസ്റ്റ് എന്നീ ഭാഗങ്ങളിലാണ് ഈ ഡ്രൈവർ എത്തിയത്. സെപ്റ്റംബർ 8നും 18നും ഇടയിൽ ഡ്രൈവർ സന്ദർശിച്ച സ്ഥലങ്ങളിലുള്ളവരും, കാറിൽ കയറിയവരും ഐസൊലേറ്റ് ചെയ്യാനും പരിശോധിക്കാനും നിർദ്ദേശമുണ്ട്.
മൂർബാങ്ക്, ബാങ്ക്സ്ടൗൺ, ചിപ്പിംഗ് നോർട്ടൻ, ലിഡ്കോംബ്, വാർവിക്ക് ഫാം, മിൽപെര എന്നിവിടങ്ങളിൽ ടാക്സി ഉപയോഗിച്ചവരാണ് ഇയാളുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാധ്യത.
13ക്യാബ്സുമായി ചേർന്ന് സമ്പർക്കപ്പട്ടിക കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
താഴെ പറയുന്ന സ്ഥലങ്ങളിൽ നിശ്ചിത സമയങ്ങളിലുള്ളവരും പരിശോധനയ്ക്ക് വിധേയരാകണം
- Campbelltown Golf Club in Glen Alpine on September 16 between 2pm and 4.30pm in the TAB area
- Milton Ulladulla Ex Servos Club on September 12 from 2 to 6.15pm
- Carlo's Italian Ristorante Bar and Seafood in Ulladulla on September 12 from 8pm to 9.30pm
- Bannisters Pavilion Rooftop Bar and Grill in Mollymook on September 13 from 12.30pm to 2.15pm
ഏതൊക്കെ സമയങ്ങളിൽ യാത്ര ചെയ്തവരാണ് പരിശോധനയ്ക്ക് വിധേയരാകേണ്ടതെന്ന് NSW ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് അറിയാം.
NSWക്കാർക്ക് പെയിഡ് പാൻഡമിക് ലീവ്
കൊവിഡ് ബാധയോ സമ്പർക്കമോ മൂലം 14 ദിവസത്തെ ഐസൊലേഷനിലോ ക്വാറന്റൈനിലോ പോകേണ്ടി വരുന്നവർക്ക് വരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ 1500 ഡോളർ സഹായം നൽകുന്ന പെയിഡ് പാൻഡമിക് ലീവ് പദ്ധതി ന്യൂ സൗത്ത് വെയിൽസും പ്രഖ്യാപിച്ചു.
ലീവ് ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്കാണ് ഈ സഹായം നൽകുക. താൽക്കാലിക വിസകളിൽ സംസ്ഥാനത്ത് ജോലി ചെയ്യുന്നവർക്കും സഹായം ലഭിക്കും.
ഫെഡറൽ സർക്കാരുമായി ചേർന്ന് നടപ്പാക്കുന്നപദ്ധതിയാണ് ഇത്. നേരത്തേ വിക്ടോറിയയ്ക്കു വേണ്ടിയായിരുന്നു ഇത് പ്രഖ്യാപിച്ചത്.
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രമേ ഈ പദ്ധതി ലഭ്യമാകൂ എന്നാണ് നേരത്തേ പ്രധാന മന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയന്റെ അഭ്യർത്ഥന പരിഗണിച്ച് സംസ്ഥാനത്തിനും ഇത് അനുവദിക്കുകയായിരുന്നു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at https://sbs.com.au/coronavirus