ന്യൂ സൗത്ത് വെയിൽസിൽ ബുധനാഴ്ച രാവിലെയാണ് ഒരാൾക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡിസംബർ മൂന്നിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പ്രാദേശികമായി പുതിയ രോഗബാധ സ്ഥിരീകരിക്കുന്നത്.
സിഡ്നി വിമാനത്താവളത്തിലേക്കും തിരിച്ചും വിമാന ജീവനക്കാരെ കൊണ്ടുപോകുന്ന വാൻ ഡ്രൈവർക്കാണ് രോഗം കണ്ടെത്തിയത്.
ഇതേതുടർന്ന് മറ്റ് രാജ്യാന്തര യാത്രക്കാർക്ക് സമാനമായി, സംസ്ഥാനത്തേക്കെത്തുന്ന എല്ലാ വിമാന ജീവനക്കാരും ക്വാറന്റൈൻ ഹോട്ടലിൽ തന്നെ താമസിക്കണം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ഇക്കാര്യത്തിൽ രാജ്യാന്തര വിമാന കമ്പിനികളുമായി ചേർന്ന് ഉടൻ തന്നെ ചർച്ച നടത്തുമെന്ന് NSW ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു.
നിലവിൽ ഓസ്‌ട്രേലിയയിലേക്കെത്തുന്ന രാജ്യാന്തര വിമാനങ്ങളിലെ ജീവനക്കാർക്ക് ഹോട്ടൽ ക്വറന്റൈൻ ആവശ്യമില്ല. ഇവർ വീടുകളിൽ സ്വയം ഐസൊലേറ്റ് ചെയ്യുകയോ അടുത്ത വിമാനത്തിൽ കയറുന്നത് വരെയോ സ്വയം ഐസൊലേറ്റ് ചെയ്താൽ മതി.
രോഗം ബാധിച്ചയാളുടെ കുടുംബത്തിലുള്ള മൂന്ന് പേരും ഐസൊലേഷനിലാണ്. ഇവരെ പരിശോധനക്ക് വിധേയാക്കിയിട്ടുണ്ട്. ഇയാൾക്ക് വിദേശത്തു നിന്നെത്തിയവരിൽ നിന്നാണോ വൈറസ് ബാധിച്ചതെന്ന കാര്യത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുകയാണെന്ന് NSW ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു.