സ്‌കൂളുകളിൽ കുട്ടികളിൽ നേരിടുന്ന ബുള്ളിയിങ് തടയുക, പഠനത്തിൽ നിന്നും കുട്ടികളുടെ ശ്രദ്ധ മാറിപോകാതിരിക്കാൻ ശ്രദ്ധിക്കുക എന്നീ കാര്യങ്ങൾ കണക്കിലെടുത്താണ് സർക്കാർ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തുന്നത്.
വിവിധ സ്‌കൂളുകളിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ച് പുനഃപരിശോധന നടത്തിയ സാഹചര്യത്തിലാണ് സർക്കാർ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
കുട്ടികൾക്ക് പഠനത്തിൽ നിന്നും ശ്രദ്ധ വ്യതിചലിക്കുന്നതിന് പുറമെ മാനസിക സമ്മർദ്ദത്തിനും ഇത് കാരണമാകുന്നതായി ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു. ഈ അവസ്ഥ ഇനി തുടർന്ന് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും പ്രീമിയർ വ്യക്തമാക്കി.
നിരോധനം എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് നൽകും. സ്കൂൾ സമയത്ത് ഫോൺ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ മറ്റെവിടെയെങ്കിലും സൂക്ഷിക്കാൻ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടായിരിക്കും നിരോധനം ഏർപ്പെടുത്തുക.
എന്നാൽ ഹൈ സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകണമോ എന്ന കാര്യത്തിൽ സ്‌കൂളുകൾക്ക് തീരുമാനമെടുക്കാം.