ഓസ്‌ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾ കൂടുതലായി എത്തുന്ന ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയുമാണ് രാജ്യാന്തര വിദ്യാർത്ഥികളെ കൊണ്ടുവരാനുള്ള പദ്ധതികൾ തയ്യാറാക്കുന്നത്. 2021 അവസാനത്തോടെ വിദ്യാർത്ഥികളെ കൊണ്ടുവരാനാണ് ഇരു സംസ്ഥാനങ്ങളുടെയും പദ്ധതി.
ഇതിനായി രാജ്യാന്തര വിദ്യാർത്ഥികൾക്കായി പ്രത്യേക ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കാനാണ് NSW സർക്കാർ പദ്ധതിയിടുന്നത്. നിലവിൽ തിരിച്ചെത്തുന്ന യാത്രക്കാർക്കുള്ള ക്വാറന്റൈൻ സൗകര്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്.
വിദ്യാർത്ഥികൾക്ക് വേണ്ടി താമസസ്ഥലം തയ്യാറാക്കുന്ന (Purpose built student accommodation-PBSA) സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ക്വാറന്റൈൻ കേന്ദ്രങ്ങളുടെ ഒരു പാനൽ തയ്യാറാക്കുന്നുണ്ട്.
താൽപര്യമുള്ള PBSA ദാതാക്കളോട് ഇതിനായി മുന്നോട്ടുവരാൻ NSW ട്രഷറി ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഈ താമസ സൗകര്യങ്ങൾ NSW പോലീസ്, NSW ഹെൽത്ത്, ഫയർ ആൻഡ് റെസ്ക്യൂ NSW തുടങ്ങിയവർ പരിശോധിച്ച് ഉറപ്പ് വരുത്തും.
പദ്ധതി നടപ്പിലാക്കാൻ യൂണിവേഴ്സിറ്റികളുമായും, ആരോഗ്യവകുപ്പ് അധികൃതരുമായും, പോലീസ് ഉദ്യോഗസ്ഥരുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ എന്ന് NSW ട്രെഷറർ ഡൊമിനിക് പെറോട്ടേട്ടിന്റെ വക്താവ് എസ് ബി എസ് പഞ്ചാബിയോട് പറഞ്ഞു.

Students at the campus in Sydney University. Source: Getty Images/Oliver Strewe
ഏപ്രിൽ ആറിലെ കണക്ക് പ്രകാരം ന്യൂ സൗത്ത് വെയിൽസിൽ പഠനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന 55,137 വിദ്യാർത്ഥികളാണ് വിദേശത്തുള്ളത്. പ്രതിസന്ധിയിലായ വിദ്യാഭ്യാസ മേഖലയെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
രാജ്യാന്തര വിദ്യാർത്ഥികളെ കൊണ്ടുവരാൻ വിക്ടോറിയയും
വിക്ടോറിയയിലെ ക്വാറന്റൈൻ ഹോട്ടൽ പദ്ധതി ഏപ്രിൽ എട്ടിന് പുനരാരംഭിച്ചതോടെ രാജ്യാന്തര വിദ്യാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായി 120 അധിക സ്ഥലം മാറ്റിവയ്ക്കണമെന്ന് സംസ്‌ഥാന സർക്കാർ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടിരുന്നു.
എന്നാൽ ഫെഡറൽ സർക്കാർ ഈ ആവശ്യം തള്ളി. ഇത് നിരാശാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ വിക്ടോറിയൻ സർക്കാർ വക്താവ്, പദ്ധതി നടപ്പാക്കാൻ ഫെഡറൽ സർക്കാരുമായി ചർച്ചകൾ നടത്തുമെന്ന് അറിയിച്ചു.
സുരക്ഷിതമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്റ്റിന്റെ കണക്ക് പ്രകാരം ഫെബ്രുവരിയിൽ 200 രാജ്യാന്തര വിദ്യാർത്ഥികളാണ് ഓസ്‌ട്രേലിയയിലെത്തിയത്. ഇതിൽ 40 പേരാണ് വിക്ടോറിയയിലേക്ക് എത്തിയത്. 2020 ഫെബ്രുവരിയിൽ 41,860 വിദ്യാർഥികൾ എത്തിയിരുന്നു.
People in Australia must stay at least 1.5 meters away from others. Find out what restrictions are in place for your state or territory.
Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments.