സിഡ്‌നിയിൽ വൈറസ് ബാധ 100 കടന്നു; CBDലും രോഗബാധ

ന്യൂ സൗത്ത് വെയിൽസിൽ ഒമ്പത് പേർക്ക് കൂടി കൊറോണബാധ സ്ഥിരീകരിച്ചു. സിഡ്നി നഗരത്തിൽ ജോലി ചെയ്യുന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചതായി പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.

Health authorities are racing to stem the damage from a new, mystery coronavirus cluster in Sydney's northern beaches.

Health authorities are racing to stem the damage from a new, mystery coronavirus cluster in Sydney's northern beaches. Source: Getty Images AsiaPac

ന്യൂ സൗത്ത് വെയിൽസിൽ ഒമ്പത് പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധ 104 ആയി.

വൈറസ് ബാധ കൂടുതലുള്ള നോർത്തേൺ ബീച്ചസ് ക്ലസ്റ്ററുമായി ബന്ധമുള്ളതാൻ ഏഴ് കേസുകൾ. പ്രായം കളിലുള്ള ഒരാൾക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

മറ്റ് രണ്ട് കേസുകളുടെയും ഉറവിടം ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്. ഇതിൽ രോഗം സ്ഥിരീകരിച്ച 40 കാരൻ സിഡ്നി നഗരത്തിൽ ജോലി ചെയ്തയാളാണ്.

ഇത് മറ്റുള്ളവരിലേക്ക് പകർന്നിട്ടുണ്ടോ എന്നതിൽ ആശങ്കയുണ്ടെന്നും ഇവർ ആവാലോൺ ക്ലസ്റ്ററുമായി ബാധമുള്ളവരാണെന്നും പ്രീമിയർ പറഞ്ഞു. സിഡ്നി നഗരത്തിന്റെ വടക്ക് കിഴക്കൻ ഭാഗത്തുള്ളവർ രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് ഡോ ചാന്റ് അറിയിച്ചു. 

കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വിവിധയിടങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്ന് പ്രീമിയർ അറിയിച്ചു.

ജനങ്ങൾ ചെറിയ തോതിലുള്ള ഒത്തുചേരലുകൾ നടത്താൻ ശ്രദ്ധിക്കണമെന്നുംക്രിസ്ത്മസ് സമയത്ത് കൂടുതൽ യാത്രകൾ ഒഴിവാക്കണമെന്നും പ്രീമിയർ ആവശ്യപ്പെട്ടു.

ഇതിനിടെ രോഗം ബാധിച്ച ഒരു ക്വണ്ടസ് ജീവനക്കാരി ഡാർവിനിൽ നിന്ന് സിഡ്‌നിയിലേക്ക് യാത്ര ചെയ്തത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഈ വിമാനത്തിലെ എല്ലാ യാത്രക്കാരും ഇവരുമായി സമ്പർക്കം പുലർത്തിയതായി കണക്കാക്കുമെന്നും ഇവരെ പരിശോധനക്ക് വിധേയരാക്കി സ്വയം ഐസൊലേറ്റ് ചെയ്യാൻ ആവശ്യപ്പെടുമെന്നും ഡോ. ചാൻറ് അറിയിച്ചു.

സംസ്ഥാനത്ത് 60,000 പേരിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്.

അതേസമയം സിഡ്‌നിയിലെ പുതുവത്സരാഘോഷങ്ങൾ നടക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.

എന്നാൽ ഒത്തുചേരലിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാകുമിതെന്നും പ്രീമിയർ പറഞ്ഞു. സ്ഥിതിഗതികൾ രണ്ട് ദിവസങ്ങൾ കൂടി വിലയിരുത്തിയ ശേഷമാകും ഇത് സംബന്ധിച്ച തീരുമാനം എടുക്കുന്നതെന്ന് പ്രീമിയർ സൂചിപ്പിച്ചു.

രോഗബാധ സ്ഥിരീകരിച്ചവർ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടികയിൽ സർക്കുലർ കീയ്ക്ക് സമീപത്തുള്ള ലോഫ്റ്റസ് സ്ട്രീറ്റിലെ പാരഗൺ ഹോട്ടലും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് ബുധനാഴ്ച വൈകിട്ട് പുറത്തുവിട്ട കൂടുതൽ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ അറിയാം 

Avalon: Alma Avalon Restaurant, on Wednesday 16 December, 8.30pm until close
Macquarie Park: Premier Academy League Under 8s Macquarie University Soccer Fields, Macquarie University Soccer Fields, Macquarie Park on Sunday 13 December 9.15am - 10.45am
Mona Vale: Mona Vale Fitness First, Pittwater Place Shopping Centre, 10 Park St Mona Vale on Thursday December 17 all day
Sydney: MLC Building food court, Martin Place Sydney on Tuesday December 15 1pm-2pm
Collaroy: De'assis Collaroy Cafe, Collaroy on Saturday December 12 9:15am-10:10am
Bondi: Bondi Icebergs Club (Pool Deck Level) on Sunday December 20 8-9:30am and Monday December 21 7am-8am

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania

 

 

 

 


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
സിഡ്‌നിയിൽ വൈറസ് ബാധ 100 കടന്നു; CBDലും രോഗബാധ | SBS Malayalam