'വിക്ടോറിയൻ ഹോട്ട്സ്പോട്ടുകളിലുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കരുത്'; ജനങ്ങൾക്ക് മുന്നറിയിപ്പുമായി NSW സർക്കാർ

വിക്ടോറിയയിൽ കൊറോണവൈറസ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഹോട്സ്പോട്ടുകളിൽ നിന്നുള്ളവർക്ക് വീടുകളിൽ പ്രവേശനം അനുവദിക്കരുതെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

NSW Premier Gladys Berejiklian speaks to the media during a tour of the NorthConnex tunnel at West Pennant Hills in Sydney, Monday, June 22, 2020. (AAP Image/Joel Carrett)

Source: AAP

വിക്ടോറിയയിൽ കൊറോണബാധ കൂടിവരുന്നതിനാൽ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിലുള്ളവർ ന്യൂ സൗത്ത് വെയിൽസ് സന്ദർശിക്കരുതെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.

'വിക്‌ടോറിയയിൽ സംഭവിക്കുന്നതിനെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. മെൽബൺ ഹോട്ട്സ്പോട്ടുകളിലും ഗ്രേറ്റർ മെൽബണിലും താമസിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങളുടെ വീടുകൾ സന്ദർശിക്കാൻ അനുവദിക്കരുത്. അവരോടു വരേണ്ട എന്ന് പറയാനുള്ള അധികാരം നിങ്ങൾക്കുണ്ട്,' പ്രീമിയർ ജനങ്ങളോട് പറഞ്ഞു.

വിക്ടോറിയയിലെ സാമൂഹിക വ്യാപനം നിയന്ത്രണവിധേയമാകുന്നതുവരെ ഇത് തുടരണമെന്നും  പ്രീമിയർ ആവശ്യപ്പെട്ടു 

വിക്ടോറിയൻ ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവർക്ക് സേവനങ്ങൾ നിഷേധിക്കാവുന്ന വിധത്തിൽ കൊവിഡ് സുരക്ഷാ പദ്ധതി നടപ്പിലാക്കണമെന്ന്‌ സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളോടും പ്രീമിയർ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂ സൗത്ത് വെയിൽസിനും മെൽബനും ഇടയിലുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് അറിയിച്ചു.

മാത്രമല്ല, മെൽബണിൽ നിന്നും സംസ്ഥാനത്തേക്കെത്തുന്നവർ ഏജ്ഡ് കെയർ പോലുള്ള ഇടങ്ങൾ സന്ദർശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ജൂലൈ ഒന്ന് മുതൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കുകയാണ്.

സംസ്ഥാനത്ത് അടുത്തയാഴ്ച  മുതൽ നടക്കുന്ന വലിയ പരിപാടികളുടെ ടിക്കറ്റുകൾ വാങ്ങാൻ വിക്ടോറിയക്കാരെ അനുവദിക്കില്ലെന്ന് പ്രീമിയർ വ്യക്തമാക്കി. 

അതേസമയം, വിക്ടോറിയയുമായുള്ള അതിർത്തി ഇപ്പോൾ അടയ്ക്കില്ലെന്ന് പ്രീമിയർ വ്യക്തമാക്കി. രോഗം രൂക്ഷമായ സമയങ്ങളിൽ അതിർത്തികൾ അടച്ചിരുന്നില്ല. ഏറെ കരുത്തലോടെയാണ് ഈ ഘട്ടം തരണം ചെയ്തതെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി.

ന്യൂ സൗത്ത് വെയിൽസിൽ അഞ്ച് പേർക്കാണ് പുതുതായി കൊറോണബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

വിക്ടോറിയയിൽ 64 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച 75 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus

 


Share

2 min read

Published

Updated

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now