2015 ലാണ് ഗോൾഡ്‌കോസ്റ്റിലെ വൂൾവർത്സിൽ തറയിൽ കിടന്ന മുന്തിരിയിൽ ചവിട്ടി ഷാർലെറ്റ് ലൂയി ബോബെറ്റ് എന്ന നഴ്‌സ് തെന്നി വീണത്.
സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷം വൂൾവർത്തിസിനെതിരെ നിയമനടപടിയുമായി രണാഗത്തെത്തിയിരിക്കുകയാണ് ഇവർ.
വൂൾവർത്സിന്റെ അശ്രദ്ധകൊണ്ടാണ് താൻ തെന്നി വീണതെന്ന് ചൂണ്ടിക്കാട്ടി വൂൾവർത്സ് ഗ്രൂപ്പ് ലിമിറ്റഡിനെതിരെ ഇവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച നിയമനടപടികളുമായി മുൻപോട്ടു പോകുകയാണ് ഷാർലെറ്റ്.
വടക്കൻ ഗോൾഡ്‌കോസ്റ്റിലെ വൂൾവർത്സ് പസിഫിക് പൈൻസിൽ വച്ച് നടന്ന സംഭവത്തിൽ, ഇവർക്ക് മുതുകിനും, വലത് തോളിനും, വലത് ഇടുപ്പിനും പരിക്കേറ്റുവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ നഷ്ടപരിഹാരം ആവശ്യപ്പെരിക്കുന്നത്.
ഇവർക്ക് നേരിട്ട സാമ്പത്തിക നഷ്ടത്തിന് ഒരു ലക്ഷം ഡോളറും, ഭാവിയിൽ ഉണ്ടാകാവുന്ന സാമ്പത്തിക നഷ്ടത്തിന് 75,000 ഡോളറും ശസ്ത്രക്രിയയ്ക്കും മറ്റുമായി 40,000 ഡോളറുമാണ് നഷ്ടപരിഹാര തുക ആവശ്യപ്പെട്ടിരിക്കുന്നത്.
അതായത് ആകെ 1,300,278 ഡോളറാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്ന നഷ്ടപരിഹാരം.
സംഭവത്തിന് ശേഷം ഇവർക്ക് നഴ്‌സിംഗ് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും, മുറിവേറ്റതിനാൽ ജോലി കണ്ടെത്താനും സാധിച്ചില്ലെന്നും ഇവർ സൂചിപ്പിച്ചു.
മാത്രമല്ല ഇതേതുടർന്ന് മാനസികമായ പ്രശ്നനങ്ങൾ നേരിട്ടതായും ഷാർലെറ്റ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ക്രിസ്ത്മസിനോടടുത്ത ദിവസങ്ങളിൽ കടയിൽ തിരക്കുണ്ടാകുമെന്ന കൈകര്യം വൂൾവർത്സ് മനസിലാക്കുകയും കട സ്ഥിരമായി വൃത്തിയാക്കുകയും ചെയ്യേണ്ടതായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി.
മാത്രമല്ല തെന്നിവീഴുന്നത് തടയാനുള്ള മാറ്റ് വൂൾവർത്സ് തറയിൽ ഉപയോഗിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ വൂൾവർത്സ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ക്വീൻസ്ലാന്റിലെ വൂൾവർത്സിൽ നിലത്തുകിടന്ന മുന്തിരിയെ ചവിട്ടി തെന്നി വീണയാൾക്ക് 2017ൽ 11,000 ഡോളർ നൽകാൻ കോടതി വിധിച്ചിരുന്നു.