ഒ സി ഐ കാർഡുകൾ ഉള്ള വിദേശ പൗരത്വമുള്ള ഇന്ത്യകാർക്ക് ഇനിമുതൽ പാസ്പോർട്ടിൽ പതിപ്പിച്ച വിസ ഇല്ലാതെ തന്നെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. നേരത്തേ, ഒ സി ഐ കാര്‍ഡുകല്‍ കൈവശമുള്ളവര്‍ അതിനൊപ്പം ഏതു രാജ്യത്തെ പാസ്‌പോര്‍ട്ടാണോ ഉള്ളത് ആ പാസ്‌പോര്‍ട്ടില്‍ U വിസ സ്റ്റിക്കര്‍ പതിക്കണം എന്ന നിബന്ധനയുണ്ടായിരുന്നു. 2015 സെപ്റ്റംബര്‍ ഒന്നിനു ശേഷം ഒ സി ഐ കാര്‍ഡുകള്ക്ക് വേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഈ നിബന്ധന ഉണ്ടാകില്ല. അവര്‍ക്ക് ഒ സി ഐ കാര്‍ഡുകള്‍ മാത്രമായിരിക്കും നല്‍കുക. അതായത്, നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ പ്രത്യേകിച്ച് വിസയൊന്നും പതിക്കേണ്ടി വരില്ല.
എന്നാൽ, യാത്ര ചെയ്യുമ്പോൾ ഒ സി ഐ കാർഡുകൾക്കൊപ്പം പാസ്പോർട്ട് നിർബന്ധമായും കരുതേണ്ടതാണ്.
ഇന്ത്യൻ പസ്സ്പൊർട്ടിൻറെയും , വിസയുടെയും, ഒ സി ഐ കാർഡുകളുടെയും അപേക്ഷകൾ പരിഗണിക്കുന്ന വി എഫ് എസ് ഗ്ലോബലിന്റെ വെബ്‌സൈറ്റിൽ ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
Know more about OCI Cards

OCI കാര്‍ഡുകളെ കുറിച്ച് അറിയേണ്ടതെല്ലാം
ഇന്ത്യൻ സർക്കാർ കഴിഞ്ഞ വർഷം പൗരത്വ നിയമം ഭേദഗതി ചെയ്തതിന്റെ ഭാഗമായാണ് ഒ സി ഐ കാർഡും, പി ഐ ഒ കാർഡും ഒന്നിപ്പിക്കാൻ തീരുമാനിച്ചത്. ഇതേതുടർന്നാണ് “U” വിസ സ്റ്റിക്കർ ഒഴിവാക്കിക്കൊണ്ടുള്ള മാറ്റം നിലവിൽ വന്നത്.
മാത്രമല്ല, പി ഐ ഒ കാർഡുകൾ ഇപ്പോൾ നിലവിലില്ലാത്ത സാഹചര്യത്തിൽ, പി ഐ ഒ കാർഡുകൾ കൈവശം ഉള്ളവർ ജൂൺ 30- ആം തിയതിക്കകം ഒ സി ഐ കാർഡിലേക്ക് മാറേണ്ടതാണ്.