Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഓൺലൈൻ ട്രോളുകൾക്ക് പുതിയ തലം; ട്രംപിനെ ട്രോളി സ്വീഡിഷ് ഉപപ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ട്

ലോകപ്രശസ്തരായിക്കഴിഞ്ഞ മലയാളത്തിലെ ട്രോളർമാർക്ക് ഇതാ വലിയൊരു കൂട്ട്. സ്വീഡൻറെ ഉപപ്രധാനമന്ത്രി ഇസബെല്ല ലോവിനാണ് ട്രോളുകളുടെ ലോകത്തെ പുതിയ താരം. ഇസബെല്ല ട്രോളിയത് മറ്റാരെയുമല്ല, സാക്ഷാൽ ഡൊണാൾഡ് ട്രംപിനെ.

Isabella Lövin
Isabella Lövin. Source: Facebook

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിലൂടെയാണ് ഡൊണാൾഡ് ട്രംപിനെതിരെ പരിഹാസവുമായി ഇസബെല്ല ലോവ് രംഗത്തെത്തിയത്.

വിവാദമായ എക്സിക്യുട്ടീവ് ഓർഡറുകൾ ഒപ്പുവച്ച ട്രംപിൻറെ ചിത്രങ്ങൾക്ക് സമാനമായ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു ഇസബെല്ല. ഒരു വനിതാ സ്റ്റാഫ് പോലുമില്ലാതെ, പിന്നിൽ ഒരുകൂട്ടം പുരുഷൻമാരെ മാത്രം നിരത്തി നിർത്തി ഫോട്ടോയെടുത്ത ട്രംപിനെ പലരും ചോദ്യം ചെയ്തിരുന്നു.

ട്രംപിൻറെ ചിത്രത്തിൽ പുരുഷൻമാർ മാത്രമാണെങ്കിൽ, സമാനമായി സ്ത്രീകളെ മാത്രം പിന്നിൽ നിർത്തിയാണ് ഇസബെല്ല ലോവിൻറെ ഫോട്ടോഷൂട്ട്.

എന്തായാലും ഫേസ്ബുക്കിൽ പലരും ഇത് ഏറ്റെടുത്തുകഴിഞ്ഞു. ഈ ചിത്രത്തിനു താഴെ ഒരാൾ കമൻറ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. "Wonderful Picture! Hope you sent it to the man on the other side of the ocean."

മറ്റൊരു കമൻറ് ഇങ്ങനെ:  "Thank you. The majority of US citizens are grateful for your humor & support during this difficult time. I am from the 'blue' state of California and we are finding ways to make positive change during these 'not normal' times."

എന്നാൽ പ്രശംസ മാത്രമല്ല, വിമർശനങ്ങളുമുണ്ട്. ട്രംപിനെക്കാൾ നന്നാകണമെങ്കിൽ പകുതി പുരുഷൻമാരെയും പകുതി സ്ത്രീകളെയും നിർത്തി ഫോട്ടോയെടുക്കുകയാണ് വേണ്ടത് എന്നാണ് ഒരാൾ വിമർശിച്ചിരിക്കുന്നത്.

സ്വീഡനിലെ രാഷ്ട്രീയക്കാരുടെ അൽപ്പത്തരമാണ് ട്രംപിനെതിരെയുള്ള ഈ പരിഹാസത്തിലൂടെ പുറത്തുവരുന്നതെന്ന് മറ്റൊരാൾ കുറ്റപ്പെടുത്തുന്നു.

 


1 min read

Published

Updated

By ദീജു ശിവദാസ്


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now