രാജ്യത്തെ വിദ്യാഭ്യാസ നിലവാരം കുറയുന്നതായുള്ള മൂന്നു റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിലയിരുത്തൽ നടത്താൻ സർക്കാർ പദ്ധതിയിടുന്നത്.
ഇതിനായി നിർബന്ധിത പരീക്ഷ നടത്താനാണ് സർക്കാർ ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിങ്ഹാം അറിയിച്ചു.
ഇതെങ്ങനെ വേണമെന്ന കാര്യം തീരുമാനിക്കാൻ ഒരു ആറംഗ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു .
അദ്ധ്യേന വർഷം പകുതിയോടെ വിലയിരുത്തലിന്റെ റിപ്പോർട്ട് ഇവർ സംസഥാന വിദ്യാഭ്യാസ മന്ത്രിമാർക്ക് സമർപ്പിക്കും.
കൂടുതൽ സഹായം വേണ്ട വിദ്യാർത്ഥികളെ കണ്ടെത്താൻ ഈ പരിശോധന സഹായിക്കുമെന്ന് സൈമൺ ബിർമിങ്ഹാം പറഞ്ഞു.
എന്നാൽ, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇത്തരം പരീക്ഷ ഏർപ്പെടുത്താനുള്ള ആവശ്യത്തോട് ലേബർ പാർട്ടിയും ഓസ്‌ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയനും എതിർപ്പ് പ്രകടിപ്പിച്ചു.
കൂടുതൽ പരീക്ഷകൾ നടത്തുന്നതിന് പകരം വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്ന് യൂണിയൻ പ്രസിഡന്റ് കോറീന ഹേതോർപ്പ് പറഞ്ഞു.
ഇപ്പോൾ തന്നെ അധ്യാപകർ വേണ്ട വിലയിരുത്തലുകൾ നടത്തുന്നുണ്ടെന്നും കൂടുതൽ പരീക്ഷകൾ നടത്തുന്നത് അനാവശ്യമാണെന്നും ഹേതോർപ്പ് ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

