ന്യൂ സൗത്ത് വെയിൽസിസിലെ തോൺലെയിൽ രാവിലെ രണ്ടു വാഹനങ്ങൽ കൂടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. കൂടാതെ, ഇലവാരയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ എമർജൻസി വിഭാഗത്തിലെ ഒരു വോളന്റീയർ കുഴഞ്ഞു വീണു മരിച്ചു.
കുറഞ്ഞത് ഒമ്പത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ 47ഓളം വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രാവിലെ മുതൽ എണ്ണൂറിലേറെ ഫോൺ കോളുകൾ എമർജൻസി വിഭാഗത്തിന് ലഭിച്ചു .
പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് സിഡ്നി വിമാനത്താവളത്തിൽ നിന്നുള്ള നൂറോളം വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.
സിഡ്‌നം-ക്യാംപ്സി ട്രെയിൻ സർവീസുകളും പാരമറ്റയിൽ നിന്നും സിഡ്നി ഒളിംപിക് പാർക്കിലേക്കുള്ള ഫെറി സർവീസുകൾ റദ്ദാക്കിയിരുന്നു.

Cancelled flights at Sydney Airport. Source: Ricardo Goncalves
ഒരു മാസത്തെ മഴയാണ് രണ്ട് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് പെയ്തത്.
1984നു ശേഷം സിഡ്നി കണ്ട ഏറ്റവും വലിയ മഴയാണ് ബുധനാഴ്ച പെയ്തത്. മഴ തുടങ്ങി രണ്ട് മണിക്കൂറിൽ സിഡ്‌നി നഗരത്തില്‍ കോരിച്ചൊരിഞ്ഞത് 100 മില്ലിമീറ്റര്‍ മഴയാണ്. 140 മില്ലിമീറ്റർ ആണ് മോസ്‌മാനിൽ റെക്കോർഡ് ചെയ്തത്. ഇതിനിടെ വെള്ളം കയറി ഒരു സൂപ്പർമാർക്കറ്റിന്റെ ഭിത്തി തകർന്ന് വീണു. ഒരു ഡസനോളം ആളുകളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി.
നോർത്ത് റൈഡിൽ വഴിയിൽ വെള്ളം കയറിയതിനെത്തുടർന്ന് അവിടെ കുടുങ്ങിയ വാഹനങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ മരം വീണ് എമർജൻസി വിഭാഗത്തിലെ രണ്ട് ഓഫീസർമാർക്കും പരിക്കേറ്റു.
വൈകുന്നേരത്തോടെ പല ഭാഗങ്ങളിലും കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.