5G വഴി കൊറോണ വൈറസ് പകരുമോ? എട്ടിലൊന്ന് ഓസ്ട്രേലിയക്കാർ പറയുന്നു “പകരും” എന്ന്...

5G വയർലെസ് ശൃംഖല വഴിയാണ് കൊറോണവൈറസ് പകരുന്നതെന്ന് എട്ടിലൊന്ന് ഓസ്ട്രേലിയക്കാരും വിശ്വസിക്കുന്നതായി അഭിപ്രായവോട്ടെടുപ്പ് ഫലം.

A general view in Perth CBD, Monday, May 18, 2020.

A general view in Perth CBD, Monday, May 18, 2020. Source: AAP

കൊറോണവൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് എസ്സൻഷ്യൽ പോൾ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലമാണ് പുറത്തുവന്നത്.

സർവേയിൽ പങ്കെടുത്തതിൽ എട്ടിലൊന്ന് ഓസ്ട്രേലിയക്കാരും വിശ്വസിക്കുന്നത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് കൊറോണ വൈറസുമായി ബന്ധമുണ്ട് എന്നാണ്. 5G വയർലെസ് ശൃംഖല വഴിയാണ് വൈറസ് വ്യാപിക്കുന്നതെന്നും ഇവർ വിശ്വസിക്കുന്നു.

ആളുകളെ വാക്സിനേഷൻ എടുക്കാൻ പ്രേരിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ മഹാമാരി എന്നു വിശ്വസിക്കുന്നതും ഇത്രയും പേരാണ്.

സമാനമായ പ്രചാരണങ്ങൾ മൂലം ബ്രിട്ടനിൽ വ്യാപകമായി 5G ടവറുകൾ തീയിട്ടു നശിപ്പിച്ചിരുന്നു.

ഈ പ്രചാരണങ്ങൾ വ്യാജമാണെന്നും, 5G ടവറുകൾ നശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും ഓസ്ട്രേലിയൻ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

“മൊബൈൽ നെറ്റ്വർക്ക് ആരോഗ്യത്തിന് ഹാനികരമാണെന്നോ, ഇപ്പോഴത്തെ മഹാമാരിയുമായി ബന്ധമുണ്ടെന്നോ ഒരു തെളിവുമില്ല,” കമ്മ്യൂണിക്കേഷൻസ് മന്ത്രി പോൾ ഫ്ളെച്ചർ പറഞ്ഞു.

മറ്റു നിരവധി പ്രചാരണങ്ങളെക്കുറിച്ചും ഈ അഭിപ്രായ വോട്ടടെുപ്പിൽ വിശദീകരിക്കുന്നുണ്ട്.

ജനങ്ങളെ ഭയപ്പെടുത്താനായി സർക്കാരും മാധ്യമങ്ങളും മരണനിരക്ക് പെരുപ്പിച്ച് കാട്ടുകയാണെന്ന് അഞ്ചിലൊന്ന് പേരും വിശ്വസിക്കുന്നുണ്ട്. ചൈനയിലെ വുഹാനിലെ ഒരു ലാബിൽ നിന്നാണ് ഈ വൈറസ് വന്നതെന്ന് വിശ്വസിക്കുന്നവരാണ് അഞ്ചിൽ രണ്ടു പേർ.

ചൈനീസ് സർക്കാർ പറയുന്നതിനെക്കാൾ മോശമാണ് അവിടത്തെ യഥാർത്ഥ സാഹചര്യം എന്നു കരുതുന്നവരാണ് സർവേയിൽ പങ്കെടുത്തതിൽ 77 ശതമാനം പേർ.

ഓസ്ട്രേലിയയിൽ ജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പുകൾ നടത്തുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നായ എസൻഷ്യൽ, 1073 സാംപികുളിൽ നിന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. 

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus. 


Share

2 min read

Published

Updated




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now