ന്യൂ സൗത്ത് വെയിൽസിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഒന്നരലക്ഷത്തോളം വീടുകളുടെയും കെട്ടിടങ്ങളുടെയും വൈദ്യുതി ബന്ധം ദിവസങ്ങളോളം വിച്ഛേദിക്കപ്പെടുകയും ചെയ്തു.
ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച രാത്രി സംസ്ഥാനത്ത് വീണ്ടും കാലാവസ്ഥ രൂക്ഷമായി.
പറന്നു വന്ന ഗ്ലാസ് സിലിണ്ടർ തോളിൽ വീണ് ഒരാൾ മരിച്ചു. ചാറ്റ്സ് വുഡിലുള്ള 37 കാരനാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി സിഡിനി നഗരത്തിലൂടെ നടക്കുമ്പോൾ ഒമ്പത് കിലോ ഭാരമുള്ള ഗ്യാസ് സിലിണ്ടർ ഇദ്ദേഹത്തിന്റെ തോളിൽ വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായ ഏഴു മുറിവുകളോടെ സെയ്ന്റ് വിൻസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം പിന്നീട് മരണമടഞ്ഞു.
എന്നാൽ അപകടം ഉണ്ടാക്കിയ ഗ്യാസ് സിലിണ്ടർ എവിടെ നിന്നാണ് പറന്നു വന്നത് എന്ന കാര്യം പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
ഇതിന് പുറമെ ശക്തിയേറിയ ഇടിമിന്നലുകളും ജനങ്ങളെ ഭീതിയിലാഴ്ത്തി.
And one more from an #iphone burst #Sydneyweather#sydneystorm#sydney#lightningpic.twitter.com/9HHokifbAh
800,000 ഇടിമിന്നലുകളാണ് 24 മണിക്കൂറിൽ സംസ്ഥാനത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ആയിരത്തിലേറെ ഫോൺ കോളുകളാണ് രാത്രി എട്ടു മണി മുതൽ ഇമേജൻസി വിഭാഗത്തിന് ലഭിച്ചതെന്ന് NSW SES വക്താവ് അറിയിച്ചു.
റയ്ഡ്, ഹോൺസ്ബി, ഹിൽസ്, നോർത്തേൺ ബീച്ചസ്, സെൻട്രൽ കോസ്റ്റ് എന്നീ പ്രദേശങ്ങളിലാണ് കാലാവസ്ഥ ഏറ്റവും കൂടുതൽ നാശം വിതച്ചത്.
നിരവധി വൃക്ഷങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടു. മരങ്ങൾ വീണ് വാഹനങ്ങൾക്കും വീടുകൾക്കും മറ്റും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മണിക്കൂറിൽ 111 കിലോമീറ്റര് വേഗതയിൽ വീശിയ കാറ്റ് മൂലം 65,000 ത്തോളം വീടുകളുടെ വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. റോഡ്-ട്രെയിൻ ഗതാഗത സംവിധാനങ്ങളും താറുമാറായി.
Now THIS is a storm ⛈ perfect night to be on the balcony with a wine watching this one roll through #SydneyStorm #Lightning #SummerStorm #Balcony pic.twitter.com/ZeM0Ci1wvd