കേന്ദ്രസർക്കാരിന്റെ കരടു വിദ്യാഭ്യാസ നയമാണ് ഇന്ത്യയിൽ ഹിന്ദി ഭാഷാ വിവാദം വീണ്ടും സജീവമാക്കിയത്.
മൂന്നു ഭാഷകൾ പഠിക്കണം എന്ന വ്യവസ്ഥ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് തമിഴ്നാടിലെ നിരവധി പേർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ വ്യാപകമായ ക്യാംപയിനും തമിഴ്നാട്ടിൽ തുടങ്ങി.
എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കില്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
22 ഷെഡ്യൂൾഡ് ഭാഷകളുള്ള ഇന്ത്യയിൽ ഒരു ദേശീയ ഭാഷ ഇല്ല. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ലെന്ന് വിവിധ കോടതി വിധികളും വ്യക്തമാക്കിയിട്ടുണ്ട്.
വിവാദം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയൻ മലയാളികൾക്ക് ഇതേക്കുറിച്ച് അഭിപ്രായം അറിയിക്കാം.
ഈ ഓൺലൈൻ പോളിന്റെ ഫലം എസ് ബി എസ് മലയാളം പിന്നീട് പ്രസിദ്ധീകരിക്കും.
Share

