Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഓസ്കാർ വരെയെത്തിയ ഗാനങ്ങളുമായി, ഓസ്ട്രേലിയയിൽ നിന്ന് ആദ്യ മുഴുനീള ഹിന്ദിചിത്രം

ഓസ്‌ട്രേലിയയിൽ നിന്നും ആദ്യമായി ഒരു മുഴു നീളൻ ഹിന്ദി ചിത്രം പുറത്തിറങ്ങി. ഇന്ത്യൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന ചിത്രമാണ് ജൂലൈ 27 -ന് പ്രദർശനത്തിനെത്തിയിരിക്കുന്ന സോൾട്ട് ബ്രിഡ്ജ്.

Salt Bridge
Source: Facebook

കാൻബറയിൽ ചിത്രീകരണം നടന്ന സോൾട്ട് ബ്രിഡ്ജിൽ ബന്ധങ്ങളുടെ കഥപറയുകയാണ് ചിത്രത്തിന്റെ തിരകഥാകൃത്തും സംവിധായകനുമായ അഭിജിത്  ഡിയോനാത്.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഇന്ത്യക്കാരന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചും അത് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിൽ ഉയർത്തുന്ന അലയൊലികളുമാണ് ചിത്രത്തിന്റെ സാരാംശം.

ബന്ധങ്ങളുടെ കഥ പറയുന്ന സോൾട്ട് ബ്രിഡ്ജ് ഇന്ത്യൻ പ്രേക്ഷകരെ മാത്രമല്ല ലക്ഷ്യമിടുന്നതെന്ന് ഡിയോനാത് പറയുന്നു.

ഒരു പതിറ്റാണ്ടോളമായി ഓസ്‌ട്രേലിയയിൽ  സ്ഥിരതാമസമാക്കിയ അഭിജിത്  ഡിയോനാത്തിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് സോൾട്ട് ബ്രിഡ്ജ്. നിരവധി ഹിന്ദി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂയും ശ്രദ്ധേയനായ രാജീവ് ഖാണ്ഡേൽവാളും, 2012 -ൽ മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ഉഷ ജാദവുമാണ് ചിത്രത്തിലെ ഇന്ത്യൻ വംശജരായ അഭിനേതാക്കൾ.

ഓസ്‌ട്രേലിയൻ സിനിമ രംഗത്തുള്ളവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ചിത്രത്തിലെ എട്ടുഗാനങ്ങളിൽ ഏഴെണ്ണം ഓസ്കാർ പട്ടികയിൽ ഇടം നേടിയിരുന്നു.

സിഡ്നി, മെൽബൺ, കാൻബറ, അഡ്ലൈഡ്, പെർത്ത്, ബ്രിസ്ബൈൻ എന്നിവിടങ്ങളിലാണ് സോൾട്ട് ബ്രിഡ്ജ് ജൂലൈ 27 ന് പ്രദർശനത്തിനെത്തിയിരിക്കുന്നത്.


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now