SKIP TO MAIN CONTENT

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലീഗിലേക്ക് ഒരു ഇന്ത്യൻ വനിത കൂടി

ഇന്ത്യയുടെ ദേശീയ വനിതാ ക്രിക്കറ്റ് ടീം അംഗം സ്‌മൃതി മന്‍ധാന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലീഗ് ആയ ബിഗ് ബാഷ് ലീഗിൽ കളിക്കും. ബ്രിസ്‌ബേൻ ഹീറ്റിനു വേണ്ടിയാണ് സ്‌മൃതി കളിക്കുന്നത്.

Smirthi Mandhana
Source: Twitter/smrithi mandhana

1 min read

Published

Updated

By Salvi Manish


Skip to article content

ഇതോടെ ഇന്ത്യയിൽ നിന്നും ബിഗ് ബാഷ് ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ കളിക്കാരിയാകും സ്‌മൃതി. ദേശിയ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റൻ  ഹർമൻപ്രീത്  കൗർ നേരത്തെ തന്നെ സിഡ്നി തണ്ടേഴ്‌സുമായുള്ള കരാറിൽ ഒപ്പുവച്ചിരുന്നു.  ബി ബി എൽ ന്റെ ഈ വർഷത്തെ സീസൺ വരുന്ന ഡിസംബറിൽ ആരംഭിക്കു.

ഇന്ത്യയിൽ നിന്നുള്ള കളിക്കാർ ബി ബി എൽ- ൽ  കളിക്കുന്നത് ബിസിസിഐ വിലക്കിയിരുന്നു. എന്നാൽ ഈ വിലക്ക് പിന്നീട് എടുത്തു മാറ്റുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ നിന്നും രണ്ടു പേരെ ബി ബി എൽ യിലേക്ക് തെരഞ്ഞെടുത്തത്.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മുൻനിര ബാറ്റിംഗ് താരമായ സ്മൃതി ഇടം കൈകൊണ്ടു ബാറ്റിങ്ങിൽ കരുത്ത് തെളിയിച്ച വ്യക്തിയാണ്. ഒമ്പതാം വയസ്സില്‍ അണ്ടര്‍-15 ടീമില്‍ ഇടം നേടിയ സ്‌മൃതി, കഴിഞ്ഞ ഫെബ്രുവരിയിലാണ്  ഏക ദിന പരമ്പരയിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കിയത്. അതും ഓസ്‌ട്രേലിയക്കെതിരെ.

ഇത്തവണത്തെ ബി ബി എൽ - ഇൽ കളിക്കാനെത്തുന്ന മഹാരാഷ്ട്രക്കാരി സ്മൃതി, ബ്രിസ്‌ബേൻ ഹീറ്റ്‌നു വേണ്ടി കളിക്കാൻ എടുത്ത തീരുമാനത്തെ ബ്രിസ്‌ബേൻ ഹീറ്റിന്റെ കോച്ച് ആൻഡി റിച്ചാർഡ്‌സ് സ്വാഗതം ചെയ്തു. മാത്രമല്ല, ടീമിൽ ഇന്ത്യയിൽ നിന്നുള്ള കളിക്കാരെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചപ്പോൾ മുതൽ ടീം അംഗങ്ങൾ സ്‌മൃതിയുടെ പേരാണ് മുൻപോട്ടു വച്ചതെന്നും റിച്ചാർഡ്‌സ് പറഞ്ഞു.

മികച്ച ബാറ്റിംഗ് തന്ത്രങ്ങൾ കൊണ്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ആതിഥേയരായ ഓസ്‌ട്രേലിയയെ അമ്പരപ്പിച്ച 20 വയസ്സുകാരിയുടെ കഴിവിനെ ഓസ്‌ട്രേലിയൻ ടീം അംഗങ്ങൾ തന്നെ പുകഴ്ത്തിയിരുന്നു.

വീണ്ടും ഓസ്‌ട്രേലിയയിലേക്ക് വരുന്നതിൽ സ്മൃതിയും സന്തോഷം അറിയിച്ചു. കഴിഞ്ഞ തവണ എതിർ ടീമിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീമിലെ  അംഗങ്ങളോടൊപ്പം കളിയ്ക്കാൻ ഉറ്റുനോക്കുകയാണെന്ന് സ്മൃതി പറഞ്ഞു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now