മലയാളികൾക്കിടയിൽ 22.2 ശതമാനം ഹിന്ദുക്കളും 2.1 ശതമാനം മുസ്ലിങ്ങളും
ഓസ്ട്രേലിയയിൽ ആകെയുള്ള 53,228 മലയാളികളിൽ 75 ശതമാനത്തോളം ക്രിസ്ത്യാനികളാണ് എന്നാണ് സെൻസസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതായത് 36,000ൽ ഏറെ പേരും ക്രിസ്തീയ വിശ്വാസികളാണ്.
മലയാളികൾക്കിടയിൽ 22.2 ശതമാനം ഹിന്ദുക്കളും 2.1 ശതമാനം മുസ്ലിങ്ങളുമുണ്ട്. യഥാക്രമം 11,687 പേരും, 1119 പേരും.
ഓസ്ട്രേലിയയിൽ മതമില്ലാത്തവരാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഭാഗമെങ്കിലും മലയാളികൾക്കിടയിൽ ഇത് വളെ കുറവാണ്. വെറും 1.4 ശതമാനം മലയാളികൾ മാത്രമാണ് മതമില്ലാത്തവർ എന്ന് രേഖപ്പെടുത്തിയത്. അതായത് 729 മലയാളികൾ.
ക്രിസ്തീയ വിശ്വാസികൾക്കിടയിൽ തന്നെ വെസ്റ്റേൺ കാത്തലിക്ക് അഥവാ പാശ്ചാത്യ കത്തോലിക്കാ വിഭാഗം എന്നു രേഖപ്പെടുത്തിയവരാണ് ഭൂരിഭാഗവും. 35.1 ശതമാനം. 15.1% സിറോ മലബാർ കാത്തലിക്കും11.1% സിറിയൻ ഓർത്തഡോക്സും 4.2% പെന്തക്കോസ്തുമാണ്.
മലയാളികൾ മതം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.
വിവാഹിതരിൽ മുന്നിൽ മലയാളികൾ
ഓസ്ട്രേലിയൻ ജനസംഖ്യയിൽ വിവാഹിതരായി ജീവിക്കുന്നവരുടെ എണ്ണം നോക്കിയാൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഭാഷാ വിഭാഗമാണ് മലയാളികൾ. പ്രായപൂർത്തിയായ മലയാളികളിൽ 80.5 ശതമാനവും വിവാഹിതരായി ജീവിക്കുന്നവരാണ്.
ഈ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതെല്ലാം ഇന്ത്യൻ ഭാഷാ വിഭാഗങ്ങൾ തന്നെയാണ്.

Social Marital Status of Australians - Top 10 language groups Source: SBS Malayalam
കൂടുതൽ സെൻസസ് റിപ്പോർട്ടുകൾക്കും ഓസ്ട്രേലിയൻ വാർത്തകൾക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.