ഓസ്ട്രേലിയൻ പാസ്പോർട്ടിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്ന് ഓസ്‌ട്രേലിയൻ പാസ്പോർട്ട് ഓഫീസ് അറിയിച്ചു.
കണ്ണട ധരിച്ചുകൊണ്ട് പാസ്പോർട്ടിനായി ചിത്രമെടുക്കുന്നത് ആളുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് പാസ്പോർട്ടിനായി ചിത്രമെടുക്കുമ്പോൾ കണ്ണടകൾ എടുത്തുമാറ്റണമെന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.
ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം പുതിയ അപേക്ഷകരെ മാത്രമാകും ബാധിക്കുക. അതേസമയം അടുത്തിടെ നേത്ര ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവരെ ഇതിൽ നിന്നും ഒഴിവാക്കുമെന്നും സർക്കാർ അറിയിച്ചു.
ഇതിന് വ്യക്തമായ കാരണങ്ങൾ കാണിച്ചുകൊണ്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകേണ്ടത് ആവശ്യമാണ്.
2016 ൽ അമേരിക്ക ഈ നിയമം നടപ്പിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ ഈ നടപടി.
ഓസ്ട്രേലിയൻ പാസ്പോർട്ട് ഫോട്ടോയുടെ എല്ലാ നിബന്ധനകളും ഇവിടെ അറിയാം.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക
