Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഓസ്‌ട്രേലിയ പുതിയ $10 നോട്ട് പുറത്തിറക്കുന്നു; സെപ്റ്റംബറോടെ പ്രചാരത്തിൽ വന്നേക്കും

ഓസ്‌ട്രേലിയയിൽ $10 ന്റെ പുതിയ നോട്ട് വരുന്നു. റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഇതിന്റെ ഡിസൈൻ പുറത്തുവിട്ടു. സെപ്റ്റംബറോടെയാകും പുതിയ നോട്ട് പ്രചാരത്തിൽ വരുകയെന്ന് ആർ ബി എ അറിയിച്ചു.

new $10 note
Source: RBA

 കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ അഞ്ചു ഡോളര്‍ നോട്ടിന് സമാനമായ ഡിസൈൻ ആണ് പുതിയ $10 ന്റെ നോട്ടിനുമുള്ളത്.

നോട്ടിന്റെ മധ്യഭാഗത്തായി മുകളില്‍ നിന്നും താഴെ വരെ നീളുന്ന സുതാര്യമായ ഒരു ഭാഗം ഉണ്ടാകും. നോട്ടു ചരിച്ചുപിടിക്കുമ്പോള്‍ ഇതിലുള്ള നിറങ്ങളില്‍ മാറ്റം വരുന്ന തരത്തിലാണ് ഡിസൈന്‍. 

വ്യാജ നോട്ടുകൾ നിർമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്നത് . മാത്രമല്ല, കാഴ്ചക്കുറവുള്ളവര്‍ക്ക്  തിരിച്ചറിയാൻ സഹായിക്കുന്നതിനായി പുതിയ സവിശേഷതകളും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബറോടെ  ആകും പുതിയ നോട്ട് പ്രചാരത്തിൽ വരുകയെന്ന് ആർ ബി എ ഗവർണ്ണർ ഫിലിപ്പ് ലോവ് അറിയിച്ചു.

നിലവിലെ നോട്ടിലുള്ള ഓസ്‌ട്രേലിയന്‍ എഴുത്തുകാരായ  ഡാമേ മേരി ഗിൽമോർ, എ ബി 'ബാൻജോ' പാറ്റേഴ്സൺ എന്നിവരുടെ ചിത്രങ്ങൾ പുതിയ നോട്ടിന്റെ ഇരുവശത്തും നിലനിറുത്തിയിട്ടുണ്ട്.

new $10 note
Image of Dame Mary Gilmore on the new $10 design. Source: RBA

കൂടാതെ ഒരു ഫൗണ്ടന്‍ പേനയുടെ മുനയുടെ ചിത്രവും  ഓസ്‌ട്രേലിയൻ കവി എ ബി 'ബാൻജോ' പാറ്റേഴ്സൺറെ കവിതകളും   നോട്ടിലെ വിൻഡോയിൽ രേഖപ്പെടുത്തും.

 

പാറ്റേഴ്സൺറെ പ്രശസ്ത കവിതയായ ദി സ്നോയി റിവറിനെ പ്രതിപാദിക്കുന്ന കുതിരക്കാരന്റെയും, ബില്ലബോങ്, ഹോംസ്റ്റഡ് എന്നിവയുടെയും ചിത്രങ്ങളും പുതിയ നോട്ടിന്റെ രൂപകല്പനയിൽ കാണാം .

new $10 note
Image of Australian poet AB Banjo Paterson on the new $10 design Source: RBA

കൂടാതെ, Bramble Wattle (Acacia victoriae) എന്ന ഇലയുടെയും  Sulphur-crested Cockatoo (Cacatua galerita) എന്ന പക്ഷിയുടെയും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .


 

പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now