SKIP TO MAIN CONTENT

ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഡമ്മികൾ തിരിച്ചുവിളിക്കുന്നു

ശ്വാസതടസ്സമുണ്ടാകുമെന്ന ആശങ്കയിൽ ടൊമ്മീ ടിപ്പീ ബ്രാൻറിലെ ചില ഡമ്മികൾ ഓസ്ട്രേലയയിൽ തിരിച്ചുവിളിച്ചു. ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻറ് കൺസ്യൂമർ കമ്മീഷനാണ് ഇവ തിരിച്ചുവിളിച്ചിരിക്കുന്നത്.

dummy recall
This image is for representative purpose only.. Source: Pixabay

1 min read

Published

Updated

By Salvi Manish


Skip to article content

ടൊമ്മീ ടിപ്പീയുടെ SKU 270145 എന്നടയാളപ്പെടുത്തിയിരിക്കുന്ന 09116JC, 08516JC, or 12316JC ബാച്ച് കോഡുകളിൽപ്പെട്ട കുട്ടികൾക്കായുള്ള ഡമ്മികളാണ് ഇവ.

കോൾസ്, വൂൾവർത്, ബിഗ് ഡബ്ലിയു തുടങ്ങിയ സൂപ്പർമാർക്കറ്റ് ശൃംഖലകൾ ഈ വർഷം മെയ് ഒന്നുമുതൽ ജൂൺ വരെ  ഒരു പാക്കറ്റിൽ മൂന്നെണ്ണമായി വിറ്റഴിച്ചു പോന്ന ഡമ്മികളാണ് ഇവ.  ഇവയുടെ പരിഷ്കരിച്ച ഡിസൈനിനാണ് അപകട സാധ്യതയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. 

സാധാരണ  മുട്ടയുടെ ആകൃതിയിലാണ് ഡമ്മിയുടെ പുറം ഭാഗം. എന്നാൽ, ഒരു കണ്ണീർതുള്ളിയുടെ ആകൃതിയിലാണ് പുതുക്കിയ ഡിസൈൻ. ഇത് കുട്ടികൾ വായിൽ വയ്ക്കുമ്പോൾ ശ്വാസ തടസ്സം അനുഭവപ്പെടാൻ സാധ്യകൾ ഏറെയാണെന്ന് ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ അഥവാ എ സി സി സി യുടെ പ്രസ്താവനയിൽ പറയുന്നു.

അതിനാൽ,   മുകളിൽ പറഞ്ഞ ബാച്ച് കോഡുകളിൽപ്പെട്ട ഡമ്മികൾ കൈവശം ഉള്ള മാതാപിതാക്കൾ എത്രയും വേഗം ഇവ തിരികെ നൽകി പണം വാങ്ങേണ്ടതാണ്.

സംഭവത്തിൽ ടൊമ്മീ ടിപ്പീ കമ്പനി ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചിട്ടുണ്ട്.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now