SKIP TO MAIN CONTENT

ഓസ്‌ട്രേലിയൻ ടാക്സ് ഓഫീസിന്റെ പേരിൽ പണം തട്ടാൻ ശ്രമം; ജനങ്ങൾക്ക് മുന്നറിയിപ്പ്

ഓസ്‌ട്രേലിയൻ ടാക്സ് ഓഫീസിന്റെ പേരിൽ ഇമെയിലിലൂടെ പണം തട്ടാൻ ശ്രമം നടക്കുന്നതായി ടാക്സ് ഓഫീസ് അറിയിച്ചു.

ATO scam
Source: facebook/Australian taxation office

1 min read

Published

Updated


Skip to article content

ടാക്സ് ഓഫീസിന്റേതെന്നു തോന്നിക്കുന്ന വ്യാജ ഈമെയിലിലൂടെയാണ് പണം അപഹരിക്കാനുള്ള ശ്രമം നടക്കുന്നത്.

ഇത്തരം ഈമെയിലിൽ ‘Confirmation is required’ അഥവാ ‘Action is required’ എന്ന ഒരു ലിങ്കോ അറ്റാച്മെന്റോ ഉണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്യുന്നത് വഴി ഒരു സോഫ്റ്റ്‌വെയർ കംപ്യൂറിലേക്കു ഡൗൺലോഡ് ചെയ്യപ്പെടു

കയും ഇതുവഴി കംപ്യുട്ടറിലുള്ള മറ്റു ഫയലുകൾ ഉപയോഗിക്കുവാൻ കഴിയാതെ വരികയും ചെയ്യും .

മാത്രമല്ല, ഇവ തിരികെ ഉപയോഗത്തിലാക്കാൻ തട്ടിപ്പുകാർ പണം ആവശ്യപ്പെടുകയും ചെയ്യുന്നതായി കണ്ടെത്തിയെന്ന് ടാക്സ് ഓഫീസ് അറിയിച്ചു.

ഇത്തരം ഇമെയിലുകൾ വ്യാജമാണെന്നും, ഇതിൽ ക്ലിക്ക് ചെയ്യരുതെന്നും ടാക്സ് ഓഫീസ് മുന്നറിയിപ്പ് നൽകി.

ഇവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ReportEmailFraud@ato.gov.au എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇത് ഫോർവേഡ് ചെയ്യേണ്ടതാണ്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now