വിമാനത്താവളങ്ങളിലെ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യാന്തര വിമാനത്താവളങ്ങളിലേതു പോലെ തന്നെ ഡൊമസ്റ്റിക് വിമാനത്താവളങ്ങളിലും സൂക്ഷ്മ പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി രാജ്യാന്തര യാത്രകളിൽ റദ്ദാക്കിയിട്ടുള്ള ദ്രാവകങ്ങൾ, ഏറോസോളുകൾ തുടങ്ങിയവ ഡൊമസ്റ്റിക് വിമാനത്താവളങ്ങളിലും റദ്ദാക്കാനാണ് പദ്ധതി.
എക്സറേ സ്കാനറുകൾ സ്ഥാപിക്കുന്നതിനായി ചൊവ്വാഴ്ച പ്രഖ്യാപിക്കുന്ന ബജറ്റിൽ സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ജൂലൈയിൽ സിഡ്നി വിമാനത്താവളം ലക്ഷ്യമിട്ട് ഭീകാരാക്രമണം നടത്താനുള്ള പദ്ധതി പോലീസ് തടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിലെ സുരക്ഷ കർശനമാക്കാൻ തീരുമാനിച്ചതെന്ന് ആഭയന്തര വകുപ്പ് വെളിപ്പെടുത്തിയതായി ഫർഫാക്‌സ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇത് യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.