യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞു സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത് .
മൂന്ന് വർഷം കൊണ്ട് 105 സ്മാർട്ട് ഗേറ്റുകളാണ് വിമാനത്താവളങ്ങളിൽ നൽകുന്നത് . ഇത് പിന്നീട് കൂടുതൽ വിപുലമാക്കാനും പദ്ധതിയുണ്ട്.
ഈ പദ്ധതി നടപ്പിലാകുന്നതോടെ രാജ്യാന്തര യാത്രക്കാർ ഏറെ നേരം കഴുവിൽ നിൽക്കുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് കുടിയേറ്റ കാര്യ മന്ത്രി പീറ്റർ ഡട്ടൺ അറിയിച്ചു.
ഏതാണ്ട് 40 മില്യൺ രാജ്യാന്തര യാത്രക്കാരാണ് കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങൾ വഴി എത്തിയത്. ഇത് വരുന്ന മൂന്ന് വർഷത്തിൽ 50 മില്യൺ ആയി ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർക്കായുള്ള അറയ് വൽ കാർഡുകൾ കഴിഞ്ഞ മാസം സർക്കാർ നിറുത്തലാക്കിയിരുന്നു.
Share

