SKIP TO MAIN CONTENT

ഓസ്‌ട്രേലിയന്‍ PR വിസക്ക് ആവശ്യമായ പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചു; ഉടന്‍ പ്രാബല്യത്തില്‍

ഓസ്‌ട്രേലിയൻ പെര്മനെന്റ് റെസിഡൻസി വിസക്കായി അപേക്ഷിക്കുന്നവർക്ക് ആവശ്യമായ പോയിന്റ് 65 ആക്കി ഉയർത്തി. നിലവിൽ 60 പോയിന്റ് ആണ് ആവശ്യമായിട്ടുള്ളത്. ഈ മാറ്റം ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.

Visa changes
Source: Getty Images

1 min read

Published

Updated


Skip to article content

നിലവിൽ ഓസ്‌ട്രേലിയൻ പെര്മനെന്റ് റെസിഡൻസിക്കായി അപേക്ഷിക്കുന്നവർക്ക് 60 പോയിന്റ് ആണ് ആവശ്യമായിട്ടുള്ളത് . ഇതാണ് ജൂലൈ ഒന്ന് മുതൽ 65 ആക്കി ഉയര്ത്തുന്നത്.

താഴെ കൊടുത്തിരിക്കുന്ന വിസകളെയാണ് ഈ പുതിയ മാറ്റം ബാധിക്കുന്നതെന്ന് കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.

    Skilled-Independent (Permanent) (Class SI) Subclass 189

    Skilled-Nominated (Permanent) (Class SN) Subclass 190

    Skilled-Regional Sponsored (Provisional) (Class SP) Subclass 489

ജൂലൈ ഒന്നിന് മുൻപായി എക്സ്പ്രെഷൻ ഓഫ് ഇന്ട്രെസ്റ് സമർപ്പിക്കുന്നവർക്ക് ജൂലൈ ഒന്നിന് മുൻപ് ഇൻവിറ്റേഷൻ ലഭിക്കുകയാണെങ്കിൽ 60 പോയിന്റ് മതിയാകും. എന്നാൽ ജൂലൈ ഒന്ന് മുതൽ ഇൻവിറ്റേഷൻ ലഭിക്കുന്നവർക്ക് 65 പോയിന്റ് ആവശ്യമായി വരും.

കൂടുതല്‍ വിവരങ്ങളും, വിദഗ്ധ അഭിമുഖവും ഇന്നു രാത്രി എട്ടു മണിക്കുള്ള SBS Malayalam  പ്രക്ഷേപണത്തില്‍ കേള്‍ക്കാം.

പരിപാടി കേള്‍ക്കാന്‍: www.sbs.com.au/malayalam or download SBS Radio App on your mobile

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now