SKIP TO MAIN CONTENT

ഓസ്‌ട്രേലിയന്‍ വോട്ടര്‍പട്ടികയില്‍ നാളെയും പേരു ചേര്‍ത്തില്ലെങ്കില്‍ പിഴയടയ്ക്കണം

ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവര്‍ മേയ് 23 തിങ്കളാഴ്ച രാത്രി എട്ടു മണിക്കു മുമ്പ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തില്ലെങ്കില്‍ പിഴയടയ്‌ക്കേണ്ടി വരും.

Australians Head To The Polls To Vote In Federal Election
Australians Head To The Polls To Vote In Federal Election Source: Getty Images

1 min read

Published

Updated

By Salvi Manish

Source: SBS News


Skip to article content

ജൂലൈ 2-ന് നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെങ്കിൽ, 18 വയസ്സിനു മുകളിൽ പ്രായമുള്ളവർ വൊട്ടെർസ് ലിസ്റ്റിൽ  പേര് ചെര്ക്കേണ്ടത് ആവശ്യമാണ്‌. ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, 2019 വരെ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്യാന്‍ മേയ് 23ന് രാത്രി എട്ടു മണിക്ക് മുമ്പായി പേരു ചേര്‍ത്തിരിക്കണം.

ഓസ്‌ട്രേലിയന്‍ നിയമപ്രകാരം രാജ്യത്തെ എല്ലാ പൗരന്‍മാരും വോട്ടെടുപ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അതുകൊണ്ട് തന്നെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കേണ്ടതും നിര്‍ബന്ധിതമാണ്.

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാത്തവർക്ക്  തക്കതായ കാരണം ബോധ്യപ്പെടുത്താനായി Australian Electoral Commission -ൽ നിന്നും കത്തുകൾ അയക്കും. നിങ്ങൾ എന്ത് കൊണ്ട് വോട്ട് ചെയ്യുന്നില്ല എന്ന തക്കതായ കാരണം കാണിക്കുകയും അല്ലെങ്കിൽ $20 പിഴ അടക്കുകയും ചെയ്തു കൊണ്ട് ഈ കത്തുകൾ AEC -ക്ക് തിരിച്ച് അയയ്ക്കേണ്ടതാണ്.

കത്ത് തക്കതായ കാരണങ്ങളോടെ തിരിച്ചയയ്ക്കാത്ത പക്ഷം $170 വരെ പിഴ അടക്കേണ്ടി വന്നേക്കാം.

ഇനി അഥവാ നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയില്ലെങ്കിൽ ആ വിവരം Australian Electoral Commission -നെ അറിയിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് Australian Electoral Commission- ൻറെ വെബ്സൈറ്റ് സന്ദർശിക്കുകയോ 13 23 26 എന്നാ നമ്പരിലേക്ക് വിളിച്ച് AEC -യെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ് .


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now