SKIP TO MAIN CONTENT

ഓസ്ട്രേലിയയിൽ 400ലേറെ മരുന്നുകളുടെ വില കുറച്ചു

ഹൃദ്രോഗങ്ങളും രക്താർബുദവുമുൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള മരുന്നിന് വില കുറയ്ക്കാനുള്ള തീരുമാനമാണ് ഈയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്.

Medicine price drops
Source: AAP

1 min read

Published

Updated

By Salvi Manish


Skip to article content

രാജ്യത്ത് ഡോക്ടർമാർ ഏറ്റവുമധികം നിർദേശിക്കുന്ന മരുന്നുകളുടെ വില കുറയ്ക്കാൻ സർക്കാർ മുന്നോട്ടു വച്ച നിർദേശം കഴിഞ്ഞ വർഷം ഫെഡറൽ പാർലമെന്റ് പാസ്സാക്കിയിരുന്നു. സർക്കാരിൻറെ ഫാർമസി ആൻഡ്‌ ഫാർമസൂട്ടിക്കൾ ബെനിഫിറ്റ് സ്കീമിലെ ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആഴ്ച മുതൽ വിലയിടിവ് പ്രാബല്യത്തിൽ വന്നത്.

ലുക്കീമിയ മുതൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കടക്കമുള്ള 400-ൽ പരം മരുന്നുകൾക്ക് ശരാശരി $20 ഡോളർ വരെയാകും വില കുറയുക. ഇതിൽ കൊളസ്ട്രോളിനും രക്ത സമ്മർദ്ദത്തിനുമുള്ള മരുന്നുകളും ഉൾപ്പെടും. ചില മരുന്നുകൾക്ക് 60 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോർട്ടുകൾ. 

മരുന്നുകളുടെ പേറ്റൻറ് കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അവയുടെ വില കുറയ്ക്കാനുള്ള നിർദ്ദേശമാണ് പാർലമെൻറ് പാസാക്കിയത്.

ഈ തീരുമാനം ഗുരുതരരോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ കുടുംബങ്ങൾക്ക് ഒരാസ്വാസമാകുമെന്നു ആരോഗ്യ മന്ത്രി സൂസൻ ലെ അഭിപ്രായപ്പെട്ടു.

ഇനി മുതൽ ഓരോ തവണ മരുന്നു വാങ്ങുമ്പോഴും ഉണ്ടാകുന്ന ലാഭം ഇങ്ങനെ:

Leukaemia: $300.69

Crohn's disease: $244.50

Cardiovascular disease: $143.83

High blood pressure/high cholesterol : $23.05

Heart conditions: $21.49

Osteoarthritis: $7.30

Gastrointestinal disease: $4.51

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now