ഓസ്‌ട്രേലിയയിൽ ചൈൽഡ് കെയർ ആനുകൂല്യങ്ങൾ മാറുന്നു; ജൂലൈ മുതൽ പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ ചൈൽഡ് കെയർ സേവനം ആവശ്യമായവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യത്തിൽ മാറ്റം കൊണ്ടുവരുന്നു. പുതിയ മാറ്റം ജൂലൈ രണ്ടു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.

new child care package

Source: Getty Images

നിലവിൽ ചൈൽഡ് കെയർ റിബേറ്റ്, ചൈൽഡ് കെയർ ബെനിഫിറ്റ് എന്ന് രണ്ടായി തിരിച്ചാണ് സർക്കാർ ആനുകൂല്യം ലഭ്യമാക്കുന്നത്. എന്നാൽ ഇവ രണ്ടും നിർത്തലാക്കികൊണ്ടാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്. ജൂലൈ മുതൽ ഇവക്കു പകരമായി ചൈൽഡ് കെയർ സബ്‌സിഡി നിലവിൽ വരും.

ഈ മാറ്റം നടപ്പിലാക്കുന്നതിന് മൂന്നു മാസം ബാക്കി നിൽക്കെ, നിലവിൽ ലഭിക്കുന്ന ആനുകൂല്യം തുടർന്നും ലഭ്യമാകാൻ രക്ഷിതാക്കൾ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്.  സെന്റർ ലിങ്കിലെ ഓൺലൈൻ അക്കൗണ്ട് ആയ Mygov ലൂടെയാണ് ഈ അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലൈ രണ്ടിന് മുൻപായി അപേക്ഷ നല്കിയിരിക്കണമെന്നു സർക്കാർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാനായി വരും ദിവസങ്ങളിൽ സെൻട്രലിങ്ക് തന്നെ നേരിട്ട് രക്ഷിതാക്കളെ ബന്ധപ്പെടും.

ജൂലൈ രണ്ടിന് മുൻപായി അപേക്ഷ സമർപ്പിക്കാത്തവർക്ക് ചൈൽഡ് കെയറിനുള്ള സർക്കാർ ആനുകൂല്യം ലഭ്യമാകില്ല

കുടുംബത്തിന്റെ വാർഷിക വരുമാനത്തിനനുസരിച്ചാകും ആനുകൂല്യം നിർണയിക്കുന്നത്. ചൈൽഡ് കെയർ സബ്‌സിഡിക്ക് അർഹരായവരുടെ ആനുകൂല്യം സർക്കാർ തന്നെ നേരിട്ട് ചൈൽഡ് കെയർ സെന്ററുകൾക്ക് നൽകും.

ആനുകൂല്യം ലഭ്യമാകാൻ വേണ്ട മാനദണ്ഡങ്ങൾ:

സെക്കന്ററി സ്‌കൂൾ പഠനം ആരംഭിക്കാത്ത കുട്ടികൾ അഥവാ 13 വയസ്സിൽ താഴെ പ്രായമായ കുട്ടികൾക്ക് മാത്രമേ ചൈൽഡ് കെയർ സബ്‌സിഡി ലഭിക്കുകയുള്ളു. മാത്രമല്ല, അതാത് പ്രായത്തിൽ എടുക്കേണ്ട കുത്തിവയ്പുകളെല്ലാം കൃത്യ സമയത്തു തന്നെ എടുത്തിരിക്കണം. കൂടാതെ, രണ്ടാഴ്ചയിൽ എട്ടു മണിക്കൂറെങ്കിലും  ജോലി ചെയ്യുകയോ, പഠനം നടത്തുകയോ അല്ലെങ്കിൽ വോളന്റീർ ആയി പ്രവർത്തിക്കുകയോ ചെയ്യുന്ന രക്ഷിതാക്കൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളു.

ഇതിനു പുറമെ, ആനുകൂല്യത്തിനനുസരിച്ച്  നൽകി വരുന്ന തുകയിലും മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു . നിലവിൽ 186,958 ഡോളറിനു മുകളിൽ വരുമാനമുള്ള കുടുംബങ്ങൾക്ക്  വര്ഷം 7500 ഡോളറാണ് സർക്കാർ ആനുകൂല്യം നൽകി വരുന്നത്. ഈ തുകയിൽ വർദ്ധനവ് വരുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുതിയ മാറ്റം നടപ്പിലാക്കുന്നതയോടെ ഒരു കുട്ടിക്ക് 10,000 ഡോളറോളം ആനുകൂല്യം ലഭ്യമാകും.

നിലവിൽ 1.2 ബില്യൺ ആളുകൾക്കാണ് ചൈൽഡ് കെയർ ആനുകൂല്യം ലഭിക്കുന്നത്. പുതിയ മാറ്റം കുടുംബങ്ങൾക്ക് കൂടുതൽ ലളിതവും സഹായകരമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിങ്ഹാം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ചൈൽഡ് കെയർ സബ്സിഡിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ New Child Care Package എന്ന ലിങ്കിൽ നിന്നും അറിയാവുന്നതാണ്.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

 


2 min read

Published



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now