SKIP TO MAIN CONTENT

ഓസ്ട്രേലിയയിൽ ഇനി 5G ഇന്റർനെറ്റ്; ഗോൾഡ് കോസ്റ്റിൽ സൗജന്യമായി പരീക്ഷിക്കാം

ലോകത്തിലാദ്യമായി 5G ഇന്റർനെറ്റ് സാങ്കേതിക വിദ്യ ഓസ്ട്രേലിയയിൽ തുടങ്ങി. ഗോൾഡ് കോസ്റ്റിന്റെ ചില പ്രദേശങ്ങളിലാണ് സൗജന്യമായി 5G ഉപയോഗിക്കുന്നതിന് വൈഫൈ ഹോട് സ്പോട്ടുകൾ സ്ഥാപിച്ചത്.

World's fastest mobile internet 5G
Telstra will offer 5G phones from Samsung, OPPO and LG in the next few months. Source: iStockphoto

1 min read

Published

Updated


Skip to article content

ഇന്റർനെറ്റിന്റെ വേഗത പല മടങ്ങ് വർദ്ധിപ്പിക്കുന്ന അഞ്ചാം തലമുറ സാങ്കേതികവിദ്യയാണ് 5G. ഇതിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണ് ഗോൾഡ് കോസ്റ്റിൽ സൗജന്യമായി സേവനം നൽകുന്നത്. 

ഗോൾഡ് കോസ്റ്റിലെ സൗത്ത്പോർട്ട് സബർബിലുള്ള സ്കാർബറോ, നെരാംഗ് സ്ട്രീറ്റുകളിലാണ് ടെലികോം കമ്പനിയായ ടെൽസ്ട്ര ഈ സൗജന്യ 5G വൈഫൈ ഹോട്സ്പോട്ടുകൾ സ്ഥാപിച്ചത്. 

സ്മാർട്ട്ഫോൺ കൈയിലുള്ള ഏതൊരാൾക്കും ഇവിടെയെത്തിയാൽ സൗജന്യമായി 5G സേവനം ഉപയോഗിക്കാം. 

5G സാങ്കേതികവിദ്യയുള്ള സ്മാർട്ട്ഫോണുകളൊന്നും ഇപ്പോൾ വിപണിയിൽ ലഭ്യമല്ലാത്തതിനാൽ, സൗത്ത്പോർട്ട് എക്സ്ചേഞ്ചിലെ പ്രത്യേക സംവിധാനം വഴിയായിരിക്കും ഇത് ഉപയോഗിക്കാൻ കഴിയുക. ഒരു സ്മാർട്ട്ഫോണിൽ ദിവസം പത്തു ജി ബി വരെയായിരിക്കും ഇത്തരത്തിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നത്. 

ഇതിനു പിന്നാലെ ഗോൾഡ് കോസ്റ്റിലെ കരാവ പാർക്കിലുള്ള 5G ഡെമോൺസ്ട്രേഷൻ സെന്ററിൽ ഓപ്റ്റസും ഏതാനും ദിവസത്തേക്ക് ഈ സേവനം നൽകുന്നുണ്ട്.

ഒരേസമയം ആയിരം HD സിനിമകൾ

10Gbps വരെ സ്പീഡായിരിക്കും 5G ശൃംഖലയിലൂടെ ലഭിക്കുന്നത്. ടെൽസ്ട്രയുടെ ഈ പരീക്ഷണ വൈഫൈയിൽ 3Gbps ആയിരിക്കും പരമാവധി വേഗത. 

അതായത് ഒരേ സമയം 1000 ഹൈ ഡെഫനിഷൻ (HD) സിനിമകൾ ഇതിലൂടെ കാണാൻ കഴിയും. 5G വരുമ്പോൾ ഒരു സിനിമ മുഴുവൻ ഡൗൺലോഡ് ചെയ്യാൻ ഒറ്റ സെക്കന്റ് മതിയാകും. 

2019ലോ 20ലോ ആയിരിക്കും ഓസ്ട്രേലിയിയൽ 5G സേവനം വിപണിയിലേക്ക് എത്തിത്തുടങ്ങുന്നത്. 

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now