SKIP TO MAIN CONTENT

ഓസ്‌ട്രേലിയയിൽ ക്രെഡിറ്റ് കാർഡുകൾ മോഷ്ടിച്ച് തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

ഓസ്‌ട്രേലിയയിൽ മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് മോഷ്ടാക്കൾ പണം തട്ടുന്നതായി റിപ്പോർട്ടുകൾ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

credit card
Source: AAP

1 min read

Published

Updated


Skip to article content

രാജ്യത്തെങ്ങും ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടുള്ളത്. ക്രെഡിറ് കാർഡുകൾ മോഷ്ടിക്കുകയും അതിലെ ടാപ്പ് ആൻഡ് ഗോ സംവിധാനം ഉപയോഗിച്ച് വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുകയുമാണ് മോഷ്ടാക്കൾ ചെയ്യുന്നത്.

കാർഡുടമയുടെ പാസ് കോർഡും ഒപ്പും ഒന്നും ആവശ്യമില്ലാത്തതുകൊണ്ടു തന്നെ ടാപ് ആൻഡ് ഗോ സംവിധാനമാണ് തട്ടിപ്പ് നടത്താൻ മോഷ്ടാക്കൾ ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ നിരവധി പേർക്കാണ് പണം നഷ്ടമായത്. മാത്രമല്ല ഇത്തരം മോഷണങ്ങൾ രാജ്യത്ത് വര്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ക്വീൻസ്ലാന്റിലാണ് ഇത്തരം കേസുകൾ കൂടുതലായും റിപ്പോർട് ചെയ്യുന്നത്.

സംസ്ഥാനത്ത് ഒരു നിമിഷത്തിൽ ശരാശരി ഒരു കേസെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് സെവൻ ന്യൂസ് റിപ്പോർട് ചെയ്യുന്നു .

പണമിടപാടുകളിലും, ക്രെഡിറ് കാർഡുകൾ കൈവശം വായിക്കുമ്പോഴും ഇന്റർനെറ്റിലൂടെ സാധനങ്ങൾ വാങ്ങുമ്പോഴുമെല്ലാം ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിറ്റക്റ്റീവ് സെർജന്റ് ക്രിസ്  സ്‌റ്റെഡമാൻ  മുന്നറിയിപ്പ് നൽകി.

ബ്രിസ്‌ബൈനിൽ  കാർഡുകൾ മോഷ്ടിച്ച് 20,000 -ത്തോളം ഡോളർ ചിലവാക്കിയെന്നാരോപിക്കുന്ന ആറ് പേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now