SKIP TO MAIN CONTENT

ഓസ്‌ട്രേലിയയിൽ മിനിമം വേതനം വർദ്ധിപ്പിച്ചു; പുതിയ നിരക്ക് ജൂലൈ മുതല്‍

ഓസ്‌ട്രേലിയയിലെ അടിസ്ഥാന ശമ്പള നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഫെയര്‍ വര്‍ക് കമ്മീഷന്‍ തീരുമാനിച്ചു. 3.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ആഴ്ചയിലെ മിനിമം വേതനം 719.20 ഡോളര്‍ ആയി ഉയരും.

Explotación laboral
Source: AAP

1 min read

Published

Updated


Skip to article content

ഫെയർ വർക്കിന്റെ വാർഷിക വേതന പുനഃപരിശോധനയിലാണ് മണിക്കൂറിന് 18.93 ഡോളർ എന്ന നിരക്കിലേക്ക് അടിസ്ഥാന വേതനം കൂട്ടാൻ തീരുമാനമായത്. ജൂലൈ ഒന്ന് മുതൽ വേതന വർദ്ധനവ് നിലവിൽ വരും.

വർദ്ധനവ് അനുസരിച്ച് ആഴ്ച്ചയിൽ 24.30 ഡോളറിൻറെ അധിക വരുമാനം തൊഴിലാളികൾക്ക് ലഭ്യമാകും.

വേതന നിരക്ക് തീരുമാനിക്കുന്നതിനുള്ള എല്ലാ അവാര്‍ഡുകളിലും മൂന്നര ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്താനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

വേതന വർദ്ധനവ് സ്വാഗതാർഹമാണെന്നും എന്നാൽ വർദ്ധനവിൻറെ നിരക്ക്  അപര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടി  ഫെയർ വർക്ക് കമ്മീഷന്റെ മുൻപിൽ യൂണിയൻ പ്രകടനം നടത്തി.  ആഴ്ച്ചയിൽ 50 ഡോളറിൻറെ വർദ്ധനവ് ആയിരുന്നു യൂണിയൻ ആവശ്യപ്പെട്ടത്. 

ആഴ്ചയില്‍ 13 ഡോളര്‍ മാത്രമേ വര്‍ദ്ധിപ്പിക്കാവൂ എന്നായിരുന്നു തൊഴിലുടമകളുടെ ആവശ്യം.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now