SKIP TO MAIN CONTENT

ഓസ്ട്രേലിയയിൽ മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചു

ഓസ്ട്രേലിയയിലെ ന്യൂസൌത്ത് വെയിൽസിലുള്ള കോഫ്സ് ഹാർബറിൽ മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചു.

Coffs Harbour
Source: Tim J Keegan CC By 2.0

1 min read

Published

Updated


Skip to article content

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. എറണാകുളം കാക്കനാട് സ്വദേശിയായ മുപ്പതു വയസുകാരനാണ് മരിച്ചത് എന്നാണ് അറിയുന്നത്. എന്നാൽ പേരും മറ്റു വിശദാംശങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 

മറ്റൊരാൾ കൂടി ഇതോടൊപ്പം മുങ്ങിമരിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശിയാണ് ഈ 28കാരൻ എന്നാണ് സൂചന. 

ന്യൂ സൌത്ത് വെയിൽസിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യകയാണ് ഈ മലയാളിയെന്ന് സംഭവസ്ഥലത്തെത്തിയ അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ അറിയിച്ചു. മൂന്നു മാസം മുന്പാണ് വിവാഹിതനായതെന്നും അവർ സൂചിപ്പിച്ചു.  

ഈ രണ്ടു സുഹൃത്തുക്കളും, ബംഗ്ലാദേശി യുവാവിൻറെ പെൺസുഹൃത്തും ഒരുമിച്ചാണ് കോഫ് ഹാർബറിലെ പാർക്സ് ബീച്ചിലേക്ക് പോയത്. അവിടെ നീന്തൽ അനുവദിച്ചിട്ടില്ലാത്ത സ്ഥലത്തായിരുന്നു ഇവർ കടലിൽ ഇറങ്ങിയത്. കുറച്ചുനേരമായിട്ടും ഇവരെ കാണാതായപ്പോൾ കരയിൽ നിന്ന പെൺകുട്ടി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. 

സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവർത്തകരും മറ്റും ശ്രമിച്ചെങ്കിലും ഒരാളെ മാത്രമേ അപ്പോൾ കരയ്ക്കെത്തിക്കാൻ കഴിഞ്ഞുള്ളൂ. ഏറെ നേരത്തെ തെരച്ചിലിനു ശേഷമാണ് രണ്ടാമത്തെയാളെ കണ്ടെടുക്കാനായത്. 

സംഭവത്തെക്കുറിച്ച് കൊറോണർ തല അന്വേഷണം നടക്കുന്നുണ്ട്. മരണവിവരം കേരളത്തിലെ ബന്ധുക്കളെ അറിയിച്ചതായും സംഭവസ്ഥലത്തുള്ള മലയാളികൾ അറിയിച്ചു. 

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now