ഇപ്പോൾ ഉപയോഗത്തിലുള്ള $5 നോട്ടിന്റെ വലിപ്പവും, അടിസ്ഥാനനിറവും, അതിലെ എലിസബത്ത് രാജ്ഞിയുടെ ചിത്രവും നിലനിർത്തിക്കൊണ്ടാണ് പുതിയ നോട്ടിന്റെ രൂപം ആർ ബി എ തയ്യാറാക്കിയിരിക്കുന്നത് . എളുപ്പത്തിൽ തിരിച്ചറിയാനും വിപണനത്തിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനുമാണ് ഇത്തരം അടിസ്ഥാന കാര്യങ്ങൾ അതേപടി നിലനിർത്തിയത്.
എന്നാൽ ഇതിലുണ്ടായിരുന്ന പക്ഷിയുടെയും ഇലകളുടെയും ചിത്രത്തിനാണ് പ്രധാനമായും വ്യത്യാസം വരുത്തിയിരിക്കുന്നത്. പുതിയ നോട്ടിൽ Prickly Moses wattle എന്ന ഇലയുടെയും Eastern Spinebill എന്ന പക്ഷിയുടെയും ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, അന്ധർക്ക് തിരിച്ചറിയാൻ സഹായിക്കുന്നതിനായി പുതിയ സവിശേഷതകളും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, ഭാവിയിൽ വ്യാജ നോട്ടുകൾ നിർമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നൂതനമായ സുരക്ഷാ സംവിധാനവും കൂട്ടിച്ചേർത്തുകൊണ്ടാണ് പുതിയ നോട്ട് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആർ ബി എ ഗവർണർ ഗ്ലെൻ സ്റ്റീവ്സ് ചൂണ്ടിക്കാട്ടുന്നു. താഴെയുള്ള ചിത്രത്തിൽ കാണുന്ന പോലെ പുതിയ $5 നോട്ടിൽ മദ്ധ്യത്തിലായി മുകളിൽ നിന്നും താഴെ വരെ നീളത്തിൽ ഒരു വിൻഡോ ഉണ്ടാകും. ഇതിനുപുറമെ, ഇനി പുതുതായി പുറത്തിറങ്ങുന്ന സീരീസിൽ അഥവാ നിരയിലുള്ള ഓരോ നോട്ടിലും വ്യത്യസ്തമായ ഓസ്ട്രേലിയൻ പക്ഷികളുടെയും വൃക്ഷ ലതാതികളുടെയും ചിത്രമായിരിക്കും കാണാൻ സാധിക്കുക. ഇത് വ്യാജ നോട്ടുകൾ ഉണ്ടാക്കുന്നത് തടയാൻ ഒരു പരിധി വരെ സാഹായിക്കുമെന്ന് ഗ്ലെൻ സ്റ്റീവ്സ് കൂട്ടിച്ചേർക്കുന്നു.

Source: www.banknotes.rba.gov.au
പുതിയ $5 നോട്ട് സെപ്റ്റംബർ 1-ആം തിയതി മുതൽ പൊതുജനങ്ങളിലേക്ക് എത്തിത്തുടങ്ങും. എങ്കിലും, ഇപ്പോൾ നിലവിലുള്ള $5 നോട്ടും ഉപയോഗിക്കാവുന്നതാണ് .
എന്നാൽ ഡിസൈനിനോട് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പലരും പരിഹാസങ്ങളുമായി വരെ രംഗതെത്തിയപ്പോൾ, ചിലർ ഇതിനെ അനുകൂലിക്കുന്നു.
— Amelia Marshall (@amelia___m) April 11, 2016