SKIP TO MAIN CONTENT

ഓസ്‌ട്രേലിയയിൽ സെൻസസിന്റെ പേരിൽ തട്ടിപ്പ്; സ്വകാര്യ വിവരങ്ങൾ ചോർത്താൻ ശ്രമം

സെൻസസിൽ പങ്കെടുക്കാനായി തങ്ങൾ ആരെയും ഫോണിൽ ബന്ധപ്പെടില്ലെന്നു ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഉറപ്പു നൽകി.

Scam
Source: Wikimedia Commons

1 min read

Published

Updated

By Salvi Manish


Skip to article content

സെൻസസ് രാവിനായി ഓസ്‌ട്രേലിയയിലെ ജനങ്ങൾ കാത്തിരിക്കുന്ന അവസരത്തിൽ, സെൻസസ് ജീവനക്കാർ എന്ന വ്യാജേന പൊതുജനങ്ങളെ വീട്ടിലേക്കു ഫോണിൽ വിളിച്ചു വിവരങ്ങൾ തട്ടിയെടുക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് റിപ്പോർട്. 

ഫോണിലൂടെ ഫോം പൂരിപ്പിക്കാൻ സഹായിക്കും എന്ന ഉറപ്പോടെയാണ് ഇവർ ആളുകളിൽ നിന്നും വിവരങ്ങൾ ചോർത്തുന്നത്. ഇതിനായി, പേര്, ജനന തിയതി, ലൈസൻസ് നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് തട്ടിപ്പുകാർ ഫോണിലൂടെ  ആവശ്യപ്പെടുന്നത്.

ഇത് ലഭിച്ചാലുടൻ സെൻസസ് രാവിൽ വീണ്ടും വിളിച്ചു ഫോം പൂരിപ്പിക്കാൻ സഹായിക്കാം എന്ന വാഗ്ദാനം നൽകി ഫോൺ വയ്ക്കും. ഇതോടെ നിങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അവർക്കു ലഭിച്ച്‌ കഴിയും.

എന്നാൽ, സെൻസസിൽ പങ്കെടുക്കാനായി തങ്ങൾ ആരെയും ഫോണിൽ ബന്ധപ്പെടില്ലെന്നു ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഉറപ്പു നൽകി.

മാത്രമല്ല ഫോം പൂരിപ്പിക്കാൻ എന്തെങ്കിലും സഹായം ആവശ്യമുള്ളവർ അവരുടെ ഏറ്റവും വിശ്വസ്തരായ  ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ സഹായം തേടണമെന്ന് സെൻസസ് വിക്ടോറിയ ഡയറക്ടർ ആനറ്റ് കെല്ലി പറഞ്ഞു. സെൻസസ് ജീവനക്കാർ ജോലിക്കായി ഇറങ്ങുമ്പോൾ അവരുടെ ഐ ഡി  കാർഡുകൾ  നിർബന്ധമായും ധരിക്കണമെന്നും കെല്ലി അറിയിച്ചു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now