SKIP TO MAIN CONTENT

ഓസ്ട്രേലിയയിൽ സർക്കാർ ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

സർക്കാരുമായുള്ള ശന്പളപരിഷ്കരണ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഓസ്ട്രേലിയയിലെ ഫെഡറൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ പണിമുടക്ക് തുടങ്ങി.

Australian Public workers strike
Source: AAP

1 min read

Published

Updated

By Salvi Manish


Skip to article content

രണ്ടു വർഷമായി നടക്കുന്ന ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ്  മെഡികെയർ, സെൻറർലിങ്ക്, ടാക്സ് ഓഫീസ്, പ്രതിരോധവകുപ്പ്, കാലാവസ്ഥാ വകുപ്പ്, പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ പണിമുടക്കുന്നതെന്ന് പൊതുമേഖലാ ജീവനക്കാരുടെ യൂണിയനായ CPSU അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ്,പരിസ്ഥിതി വകുപ്പ് , ജിയോസയൻസ് ഓസ്ട്രേലിയ, IP ഓസ്ട്രലിയ, Administrative Appeals Tribunal തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ഇത് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപാകാനുള്ള അവസരങ്ങൾ സർക്കാർ ഇല്ലാതാക്കുകയാണെന്ന് യൂണിയൻ ദേശീയ സെക്രട്ടറി നാദൈൻ ഫ്ലഡ് ആരോപിച്ചു. തൊഴിലവസരങ്ങളും ജീവനക്കാരുടെ അവകാശങ്ങളും വെട്ടിക്കുറയ്ക്കുകും, ശന്പളം മരവിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇതേക്കുറിച്ച് ചർച്ചകൾക്ക് പോലും തയ്യാറാകുന്നില്ലെന്നും യൂണിയൻ ആരോപിച്ചു. 

ചൊവ്വാഴ്ച മുതൽ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും സമരം ബാധിക്കും.  വ്യാഴാഴ്ച ആരംഭിക്കുന്ന Immigration and Border Protection (DIBP) വകുപ്പിലെ യൂണിയൻ അംഗങ്ങളുടെ ഇരുപത്തിനാല് മണിക്കൂർ നീളുന്ന സമരം, ഈസ്റ്റർ അവധി ദിവസങ്ങളിലുള്ള വിമാന സർവിസിനെയും സാരമായി ബാധിച്ചേക്കും..


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now