SKIP TO MAIN CONTENT

ഓസ്‌ട്രേലിയയിൽ വ്യാജ വൈദ്യുതി ബിൽ വഴി പണം തട്ടാൻ ശ്രമം; പോലീസ് മുന്നറിയിപ്പ് നൽകി

ഓസ്‌ട്രേലിയയിൽ എ ജി എൽ ന്റെ പേരിൽ വ്യാജ വൈദ്യുതി ബിൽ വഴി പണം തട്ടിയെടുക്കാൻ ശ്രമം നടക്കുന്നു. പോലീസ് ജനങൾക്ക് മുന്നറിയിപ്പ് നൽകി.

Scam
Source: facebook/NSW policeforce

1 min read

Published

Updated


Skip to article content

വ്യാജ വൈദ്യുതി ബിൽ ഇമെയിലിലൂടെ അയച്ചു കൊണ്ടാണ് തട്ടിപ്പു സംഘം ജനങ്ങളിൽ നിന്ന് പണം അപഹരിക്കാൻ ശ്രമിക്കുന്നത്. എ ജി എൽ -ന്റെ പേരിൽ വരുന്ന യഥാർത്ഥമെന്നു തോന്നിക്കുന്ന വൈദ്യുതി ബിൽ ആണ് ഇമെയിൽ വഴി ഇവർ അയക്കുന്നത്.

ഇമെയിലിൽ ലഭിക്കുന്ന ഇത്തരം വ്യാജ ബില്ലിലുള്ള ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ഇതിൽ നിർദ്ദേശം നൽകുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്യുന്ന പക്ഷം മറ്റൊരു വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകും.  നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് റാൻസംവെയർ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും വിധം തയ്യാറാക്കിയിരിക്കുന്ന വെബ്സൈറ്റ് ആണിത്.

എ ജി എൽ ബില്ലോ, സ്വകാര്യ പണമിടപാടുകളോ ഇമെയിൽ വഴി നടത്തില്ലെന്നും, അതുകൊണ്ടു തന്നെ

ഇത്തരത്തിൽ ഒരു ഇമെയിൽ ശ്രദ്ധയിൽപ്പെട്ടാൽ അവ എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്നും പോലീസ് അറിയിച്ചു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now