2018 ജുലൈ മുതല്‍ ഡിസംബര്‍ വരെ ഓസ്‌ട്രേലിയന്‍ തൊഴില്‍മേഖലയില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഹേയ്‌സ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സര്‍വേയില്‍ പങ്കെടുത്ത മൂവായിരം ഓസ്‌ട്രേലിയന്‍ സ്ഥാപനങ്ങളില്‍ പകുതിയിലേറെയും ഐ ടി മേഖലയില്‍ കൂടുതല്‍ നിയമനം നടത്തും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഐ ടി മേഖലയില്‍ കൂടുതല്‍ സ്ഥിരം ജീവനക്കാരെ നിയമിക്കും എന്നാണ് 53 ശതമാനം കമ്പനികളും വ്യക്തമാക്കിയിരിക്കുന്നത്.
താല്‍ക്കാലിക-കാഷ്വല്‍ ജീവനക്കാരെ നിയമിക്കുമെന്ന് 33 ശതമാനം കമ്പനികളും സര്‍വേയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഐ ടിയില്‍ തന്നെ ഏതൊക്കെ സ്‌പെഷ്യലൈസ്ഡ് മേഖലകളിലായിരിക്കും അവസരങ്ങള്‍ വര്‍ദ്ധിക്കുകയെന്നും ഹേയ്‌സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
ബിസിനസ് അനലിസ്റ്റുകള്‍ക്കായിരിക്കും ഏറ്റവുമധികം അവസരങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബിസിനസ് സിസ്റ്റം ട്രാന്‍സ്‌ഫോര്‍മേഷനില്‍ പ്രവൃത്തിപരിചയമുള്ള അനലിസ്റ്റുകളെയായിരിക്കും കമ്പനികള്‍ ഏറ്റവുമധികം തേടുന്നത്.
ഡിജിറ്റല്‍ മേഖലയിലെ പ്രോജക്ട് മാനേജര്‍മാര്‍ക്കും മികച്ച അവസരങ്ങള്‍ ലഭിക്കും എന്നാണ് ഹേയ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
SQL, Tableau എന്നിവയില്‍ പരിചയമുള്ള ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റാ എഞ്ചിനീയര്‍ എന്നിവയും അവസരങ്ങള്‍ വര്‍ദ്ധിക്കുന്ന തൊഴില്‍മേഖലകളാണ്.
Change Managers
System Operator Engineers
System Architects,
Infrastructure Engineers
System Reliability Engineers
Cyber Security professionals
UX/UI Designers
Service Designers