നിലവിൽ 1000 ഡോളറിൽ കൂടുതൽ വിലമതിക്കുന്ന സാധനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്പോൾ ജി എസ് ടി അടയ്‌ക്കേണ്ടതുണ്ട്. ഇറക്കുമതിമൂല്യം ഇതിൽ കുറവാണെങ്കിൽ നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
എന്നാൽ, കുറഞ്ഞ മൂല്യമുള്ള സാധനങ്ങളുടെ ഇറക്കുമതിക്കും കൂടി ജി എസ് ടി ബാധകമാക്കാനാണ് സർക്കാരിൻറെ തീരുമാനം.
ഇത് നിയമമാക്കുന്നതിനുള്ള ബിൽ ട്രഷറർ സ്‌കോട്ട് മോറിസൺ കഴിഞ്ഞയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചു.ഈ വർഷം ജൂലൈ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ഈ ബില്ലിൽ പറയുന്നു.
വിലകുറഞ്ഞ സാധങ്ങൾ ജി എസ് ടി ഇല്ലാതെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു വില്പന നടത്തുന്നത് വഴി ഓസ്‌ട്രേലിയൻ വ്യാപാരികൾ, പ്രത്യേകിച്ചും ചെറുകിട വ്യാപാരികൾ, നേരിടുന്ന നഷ്ടം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് സ്‌കോട്ട് മോറിസൺ പാർലമെന്റിൽ പറഞ്ഞു.
Share

