Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റനിരക്ക് കുറഞ്ഞു; ഏറ്റവുമധികം പേരെത്തിയത് 2012ൽ

അഞ്ചു വർഷം മുന്പുണ്ടായ കുതിച്ചുകയറ്റത്തിനു ശേഷം ഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റത്തിൻറെ നിരക്ക് കുറയുന്നതായി കണക്കുകൾ. 2016ലെ സെൻസസ് റിപ്പോർട്ട് വിശകലനം ചെയ്തതിൽ നിന്നാണ് മലയാളി കുടിയേറ്റത്തിൻറെ ഏറ്റക്കുറച്ചിലുകൾ വ്യക്തമാകുന്നത്.

Census malayalam
Source: SBS Malayalam

വീട്ടിൽ സംസാരിക്കുന്ന ഭാഷ മലയാളം എന്നെഴുതിയവരാണ് ഓസ്ട്രേലിയൻ മലയാളികൾ എന്ന ഗണത്തിൽ സെൻസസിൽ ഉൾപ്പെട്ടിരിക്കുന്നത്.  ഇതിൽ ഇന്ത്യയിലോ മറ്റ് വിദേശരാജ്യങ്ങളിലോ ജനിച്ച് ഇങ്ങോട്ടേക്ക് കുടിയേറിയവരും, ഇവിടെ ജനിച്ചുവളരുന്ന രണ്ടാം തലമുറയും ഉൾപ്പെടുന്നുണ്ട്. 

ഇക്കൂട്ടത്തിൽ വിദേശത്ത് ജനിച്ച ശേഷം ഇങ്ങോട്ടേക്ക് എത്തിയവരുടെ കണക്കുകൾ പരിശോധിക്കുന്പോഴാണ് മലയാളി കുടിയേറ്റത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുന്നത്.

ഓസ്ട്രേലിയയിലെ ആദ്യമലയാളി

നൂറ്റാണ്ടുകളോ, അല്ലെങ്കിൽ സഹസ്രാബ്ദങ്ങളോ മുന്പു തന്നെ മലയാളികളും ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുമായി ബന്ധമുണ്ടായിരുന്നു എന്ന് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പക്ഷേ 2016ലെ സെസൻസ് പ്രകാരം വീട്ടിൽ ഇപ്പോഴും മലയാളം സംസാരിക്കുന്നവർ ആദ്യമായി എത്തിയത് 1963ലാണ്. നാലു പേരാണ് ആ വർഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.

പിന്നീടിങ്ങോട്ട് മലയാളികളുടെ കുടിയേറ്റത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടായി.

മലയാളികളുടെ വരവ് സജീവമായി തുടങ്ങിയത് 2005ലാണ്. 1218 പേർ ആ വർഷം കുടിയേറിയെത്തി. പാശ്ചാത്യരാജ്യങ്ങളിൽ സാന്പത്തിക പ്രതിസന്ധിയുണ്ടായ 2007 നു ശേഷം ഈ കുടിയേറ്റം പെട്ടെന്ന് കുടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  

2012ലാണ് ഏറ്റവുമധികം മലയാളികൾ ഓസ്ട്രേലിയയിലേക്ക് എത്തിയത്. 5036 പേർ. ആ വർഷത്തെ ആകെ ഓസ്ട്രേലിയൻ കുടിയേറ്റത്തിൻറെ 2.2 ശതമാനവുമായിരുന്നു മലയാളികൾ. 

എന്നാൽ, പിന്നീടുള്ള നാലു വർഷങ്ങളിലും കുടിയേറ്റം ഇതിനെക്കാൾ കുറവായിരുന്നു എന്നാണ് കണക്കുകൾ. 

2005നു ശേഷമുള്ള കുടിയേറ്റം ഇങ്ങനെയാണ്.

കുടിയേറ്റത്തിൻറെ തോതിൽ ഇടിവ്

2009-2012 കാലഘട്ടത്തിൽ രണ്ടു ശതമാനത്തിലും മുകളിലായിരുന്നു മൊത്തം കുടിയേറ്റക്കാരിലെ മലയാളികൾ. എന്നാൽ ഇപ്പോൾ അത് 1.5 ശതമാനത്തോളമായാണ് കുറഞ്ഞിരിക്കുന്നത്.

മലയാളികളുടെയും മറ്റ് പ്രധാന ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരുടെയും 2010 മുതലുള്ള കുടിയേറ്റം ഇങ്ങനെയാണ്. തമിഴ് സംസാരിക്കുന്നവരുടെ നിരക്കിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.
,"_id":"00000181-a7e3-d403-af87-a7eb212d0006","_type":"7cc3037d-d680-3e7a-a2f5-716b159f69d6"},"_id":"00000181-a7e3-d403-af87-a7eb212d0007","_type":"724c20f3-9ae5-3617-a17b-e560b5762930"}">RELATED CONTENT

 

 


1 min read

Published

Updated

By ദീജു ശിവദാസ്


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now