ഗർഭിണികൾ മദ്യപിക്കുന്നത് മൂലം കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന രോഗമാണ് ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം ഡിസോർഡർ (FASD).
FASD ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന രോഗമാണ്. ചികിത്സകൾ ഇല്ലാത്ത ഈ രോഗത്തെ തടയുക മാത്രമാണ് പ്രതിവിധിയെന്ന് റോയൽ ഓസ്ട്രലേഷ്യൻ കോളേജ് ഓഫ് ഫിസിഷ്യൻസിലെ (RACP) ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
ഗർഭിണി ആയിരിക്കുമ്പോൾ മദ്യപിക്കുന്നത് എത്രത്തോളം ഹാനികരമാണെന്ന് ആളുകളെ ബോധവത്കരിക്കണ്ടത് അത്യാവശ്യമാണെന്ന് RACP പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്ത് വിഭാഗത്തിന്റെ തലവനായ പോൾ കോള്ഡിറ്സ് പറയുന്നു.
അതുകൊണ്ടു തന്നെ മദ്യഉൽപ്പന്നങ്ങളിൽ വ്യക്തമായ മുന്നറിയിപ്പ് സന്ദേശങ്ങൾ ഉണ്ടാകണമെന്നും ഇതിന് ഫെഡറൽ സർക്കാർ മുൻകൈ എടുക്കണമെന്നുമാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്.