ഓസ്‌ട്രേലിയയിലെ പുതിയ മന്ത്രിമാരെ അറിയുക; അവരുടെ വകുപ്പുകളും...

സ്കോട്ട് മോറിസന്റെ നേതൃത്വത്തിൽ നിലവിൽ വന്ന ഓസ്ട്രേലിയൻ മന്ത്രിസഭയിലെ അംഗങ്ങളെയും അവരുടെ വകുപ്പുകളും അറിയാമോ? മാൽക്കം ടേൺബുൾ മന്ത്രിസഭയിൽ നിന്ന് നിരവധി മാറ്റങ്ങളാണ് ഇതിലുള്ളത്. വിദേശകാര്യമന്ത്രിയായിരുന്ന ജൂലീ ബിഷപ്പ് രാജിവച്ചൊഴിഞ്ഞപ്പോള്‍ പീറ്റർ ഡറ്റൻ ആഭ്യന്തര മന്ത്രിസ്ഥാനം നിലനിർത്തി.

New  Ministry under Scott  Morrison

New Ministry under Scott Morrison Source: SBS

ഓസ്‌ട്രേലിയയുടെ മുപ്പതാമത് പ്രധാനമന്ത്രിയായാണ് സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞയാഴ്ച തെരഞ്ഞെടുക്കപ്പെട്ടത്. ലിബറൽ പാർട്ടിക്കുള്ളിൽ നടന്ന ആഭ്യന്തരകലഹങ്ങളുടെ ബാക്കി പത്രമായാണ് ട്രഷറർ ആയിരുന്ന സ്കോട്ട് മോറിസൺ പ്രധാനമന്ത്രിയാകുന്നത്.

ലിബറല്‍ പാര്‍ട്ടി റൂമില്‍ നടന്ന നേതൃത്വ വോട്ടെടുപ്പില്‍ പീറ്റര്‍ ഡറ്റണ്‍, ജൂലീ ബിഷപ്പ് എന്നിവരെ സ്‌കോട്ട് മോറിസണ്‍ തോല്‍പ്പിച്ചു. ടേണ്‍ബുള്‍ മന്ത്രിസഭിയല്‍ നിന്ന് പലരെയും ഒഴിവാക്കിയും, മറ്റു പലരുടെയും സ്ഥാനം മാറ്റിയുമാണ് അദ്ദേഹം പുതിയ മന്ത്രിസഭ രൂപീകരിച്ചത്.

പുതിയ മന്ത്രി സഭയിലെ പ്രധാന മാറ്റങ്ങൾ

വിദേശകാര്യം: മരീസ് പെയ്ൻImage

വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പിനു പകരം ആ സ്ഥാനത്തേയ്ക്ക് മരീസ് പെയ്ൻ  നിയോഗിക്കപ്പെട്ടു. മൂന്നു വർഷം പ്രതിരോധമന്ത്രിയായി സ്ഥാനം വഹിച്ചിരുന്ന മരീസ് പെയ്നിനെ വിദേശകാര്യ മന്ത്രിയായി നിർദേശിച്ചത് സ്ഥാനമൊഴിയുന്ന ജൂലി ബിഷപ്പ് തന്നെയാണ്. മാൽക്കം ടേൺബുള്ളിന്റെ വിശ്വസ്തരിൽ ഒരാളാണ് മരീസ് പെയ്ൻ.

ട്രഷറർ : ജോഷ് ഫ്രൈഡൻബർഗ് Image

മുൻ ട്രഷറർ സ്കോട്ട് മോറിസൺ പ്രധാനമന്ത്രിയായപ്പോൾ പുതിയ ട്രഷററായി ജോഷ് ഫ്രൈഡൻബർഗിനെ നിയോഗിച്ചു. ജോഷ് ഫ്രൈഡൻബർഗ് മുൻപ് ഊർജ്ജ മന്ത്രിയായും, പരിസ്ഥിതിമന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

ഊർജ്ജ മന്ത്രി : ആൻഗസ് ടെയ്‌ലർ
Image

ജോഷ് ഫ്രൈഡൻബർഗിന് പകരം ആ സ്ഥാനത്തേയ്‌ക്ക്‌ ആൻഗസ് ടെയ്‌ലർ തിരഞ്ഞെടുക്കപ്പെട്ടു. കാർബൺ എമിഷൻ പദ്ധതികളിലെ ആൻഗസ് ടെയ്‌ലറിൻറെ നിലപാടുകൾ മന്ത്രിസഭയുടെ നിലനിൽപ്പിന് നിർണ്ണായകമായേക്കാം.

പ്രതിരോധം : ക്രിസ്റ്റഫർ പെയ്ൻImage

നിലവിൽ ഈ സ്ഥാനം വഹിച്ചിരുന്ന  മരീസ് പെയ്ൻ വിദേശകാര്യ വകുപ്പ് ഏറ്റെടുത്തതോടെ ക്രിസ്റ്റഫർ പെയ്ൻ ഓസ്‌ട്രേലിയയുടെ പുതിയ പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റു.

ആഭ്യന്തരം: പീറ്റർ ഡറ്റൺ Image

ടേണ്‍ബുള്‍ മന്ത്രിസഭയില്‍  ആഭ്യന്തരമന്ത്രിയായിരുന്ന പീറ്റര്‍ ഡറ്റണ്‍ ആദ്യ നേതൃമാറ്റ വോട്ടെടുപ്പിലെ തോല്‍വിക്ക് ശേഷം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

എന്നാല്‍ സ്‌കോട്ട് മോറിസനും തന്റെ മന്ത്രിസഭയില്‍ ഡറ്റണ് ആഭ്യന്തരമന്ത്രിസ്ഥാനം തന്നെ നല്‍കി. പക്ഷേ കുടിയേറ്റകാര്യ വകുപ്പ് അദ്ദേഹത്തില്‍ നിന്ന് എടുത്തുമാറ്റി.

കുടിയേറ്റകാര്യം: ഡേവിഡ് കോൾമാൻ Image

സ്കോട്ട് മോറിസൺ മന്ത്രിസഭയിലേക്ക് കുടിയേറ്റകാര്യ  മന്ത്രിയായി ഡേവിഡ് കോൾമാൻ നിയമിതനായി. മുൻപ് പീറ്റർ ഡറ്റൺ ആയിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത്.

സ്ഥാനം നഷ്ടമായവർ

മൈക്കല്‍ സുക്കർ

ടേൺബുൾ മന്ത്രിസഭയിൽ അസിസ്റ്റന്റ് ട്രഷറർ ആയിരുന്നു മൈക്കല്‍ സുക്കർ . പീറ്റർ ഡറ്റണ് വേണ്ടി നേതൃമാറ്റ തെരെഞ്ഞെടുപ്പിൽ പ്രവർത്തിച്ച മൈക്കല്‍

കഴിഞ്ഞ ആഴ്ച്ച മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. അദ്ദേഹത്തെ മന്ത്രിസഭയിൽ തിരികെയെടുത്തിട്ടില്ല.

ജെയിംസ് മഗ്രാത്

പ്രധാനമന്ത്രിയുടെ ഓഫീസിലെ അസിസ്റ്റന്റ് മന്ത്രിയായിരുന്ന ജെയിംസ് മഗ്രാത്താണ്‌ കഴിഞ്ഞ ആഴ്ച്ചയിലെ മന്ത്രിമാരുടെ കൂട്ട രാജി തുടങ്ങിവെച്ചത്. 

കോഞ്ചേറ്റ ഫിയാറാവെന്റി വെൽസ്

മാൽക്കം ടേൺബുള്ളിനെതിരെ ശക്തമായ നീക്കം നടത്തിയ കോഞ്ചേറ്റ ഫിയാറാവെന്റി വെൽസ് നേതൃമാറ്റ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്റർനാഷൻ ഡവലപ്മെന്റ മന്ത്രി സ്ഥാനം രാജിവെച്ചു. വെല്സിനെയും മന്ത്രിസഭയില്‍ തിരികെയെടുത്തിട്ടില്ല. 

പുതിയ മന്ത്രി സഭയുടെ പൂർണ്ണ രൂപം


2 min read

Published

Updated

By Geethu Elizabeth Mathew


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now