SKIP TO MAIN CONTENT

ഓസ്‌ട്രേലിയയില്‍ വീണ്ടും ലിബറല്‍ സര്‍ക്കാര്‍; ലേബര്‍ തോല്‍വി സമ്മതിച്ചു

മാല്‍ക്കം ടേണ്‍ബുള്‍ വീണ്ടും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. ടേണ്‍ബുള്‍ വിജയം പ്രഖ്യാപിച്ചു.

PM Malcolm Turnbull
PM Malcolm Turnbull. Source: AAP

1 min read

Published

Updated


Skip to article content

വോട്ടെടുപ്പ് കഴിഞ്ഞ് എട്ടു ദിവസത്തിനു ശേഷമാണ് ഓസ്‌ട്രേലിയയിലെ പുതിയ സര്‍ക്കാരിന്റെ കാര്യത്തില്‍ തീരുമാനമായത്.

ഇതുവരെയുള്ള വോട്ടെണ്ണല്‍ പ്രകാരം ലിബറല്‍ സഖ്യത്തിന് 74 സീറ്റും ലേബറിന് 66 സീറ്റുമാണ്. ലിബറല്‍ സഖ്യത്തിന് 76 സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് ഇപ്പോഴും സൂചന.

150 അംഗ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 76 സീറ്റുകള്‍ മതി.

മൂന്നു സ്വതന്ത്ര എം പിമാരും മാല്‍ക്കം ടേണ്‍ബുള്ളിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ്, ഒരാഴ്ച വൈകിപ്പിച്ച ശേഷം ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടന്‍ തോല്‍വി പരസ്യമായി സമ്മതിച്ചത്.

Australian Federal Leader of the Opposition Bill Shorten
Bill Shorten (pic) has spoken with PM Malcolm Turnbull to congratulate him on the coalition win. (AAP)

വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെങ്കിലും മാല്‍ക്കം ടേണ്‍ബുള്ളിന് തന്നെ വീണ്ടും സര്‍ക്കാര#് രൂപീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പായതായി അദ്ദേഹം മെല്‍ബണില്‍ പറഞ്ഞു.

ടേണ്‍ബുള്ളുമായി ഫോണില്‍ സംസാരിച്ച താന്‍ അദ്ദേഹത്തെ അഭിനന്ദിച്ചതായും ഷോര്‍ട്ടന്‍ വ്യക്തമാക്കി.

ഇതിനു ശേഷമാണ് സിഡ്‌നിയില്‍ മാധ്യമങ്ങളെ കണ്ട മാല്‍ക്കം ടേണ്‍ബുള്‍ വിജയം പ്രഖ്യാപിച്ചത്.

പാര്‍ലമെന്റിനെ സുഗമമായി മുന്നോട്ടുകൊണ്ടുപോകണമെന്ന ബില്‍ ഷോര്‍ട്ടന്റെ പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now