SKIP TO MAIN CONTENT

ഓസ്ട്രേലയിയിൽ 50 ഡോളറിന്റെ വ്യാജ നോട്ടുകൾ വ്യാപകമാകുന്നു

ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളില്‍ അമ്പതു ഡോളറിന്റെ വ്യാജ നോട്ടുകള്‍ വ്യാപകമാകുന്നതായി റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സാമ്പത്തിക മേഖലയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. ബാങ്കുകളുടെ വ്യാജ നോട്ട് ഡിറ്റെക്ഷൻ യന്ത്രത്തെ തന്നെ കബളിപ്പിക്കുന്ന തരത്തിലാണ് ഇവ പുറത്തിറങ്ങുന്നത്.

Counterfeit currency
Image shows counterfeit $50 note (bottom) and legitimate $50 (top) Source: Facebook

1 min read

Published

Updated

By Salvi Manish


Skip to article content

ഉപഭോക്താക്കൾ ദിവസേന കയറിയിറങ്ങുന്ന കഫെ, പെട്രോൾ പമ്പുകൾ തുടങ്ങിയ ചെറുകിട വ്യാപാരങ്ങളെയാണ് വ്യാജ നോട്ടിറക്കുന്നവർ ലക്ഷ്യമിടുന്നത്.  അതുകൊണ്ട് തന്നെ ഡോളർ കൈകാര്യം ചെയ്യുന്നവർ ജാഗരൂകരായിരിക്കണമെന്ന് പോലീസ് അറിയിച്ചു.

മെൽബണിൽ മിൽ പാർക്ക്‌, ഹൈഡൽ ബർഗ്, ബൺഡൂര, തോമസ്‌ ടൌൺ എന്നീ വടക്കൻ സബർബുകളിലാണ് വ്യാജ നോട്ടുകൾ വ്യാപകമായി കണ്ടുവരുന്നത്‌. 2014-2015 കാലയളവിൽ 33,000 -ത്തിൽ പരം വ്യാജ നോട്ടുകൾ കണ്ടുപിടിച്ചിരുന്നു. ഇത് 2012-2013 കാലയളവിൽ പിടിക്കപ്പെട്ടതിലും മുന്നിരട്ടിയാണെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.

വ്യാജ നോട്ടുകൾ എങ്ങനെ തിരിച്ചറിയാമെന്ന് റിസേർവ് ബാങ്ക് നൽകുന്ന അറിയിപ്പ് ഇങ്ങനെ :

Counterfeit currency
Source: SMH

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now