SKIP TO MAIN CONTENT

പാർക്കിങ് ബ്രെയ്ക്കിലെ തകരാർ; ടൊയോട്ട പ്രയസ് കാറുകൾ തിരിച്ചുവിളിക്കുന്നു

ഓഗസ്റ് 2015 നും ഒക്ടോബര് 2016 നും ഇടയിൽ നിർമിച്ച പ്രയസ് കാറുകൾ ടൊയോട്ട തിരിച്ചു വിളിക്കുന്നു. വാഹനത്തിന്റെ പാർക്കിങ് ബ്രെയ്ക്കിലെ തകരാർ മൂലമാണ് ഓസ്‌ട്രേലിയയിലും ഇവ തിരിച്ചു വിളിച്ചിരിക്കുന്നത്.

Toyota Prius recall
Source: AAP

1 min read

Published

Updated


Skip to article content

ലോകത്താകമാനം 340,000 പ്രയസ് കാറുകളാണ് ടൊയോട്ട തിരിച്ചു വിളിച്ചിരിക്കുന്നത്.

ഓഗസ്ററ് 2015 നും ഒക്ടോബർ 2016 നും ഇടയിൽ നിർമിച്ച 300- ഓളം പ്രയസ് കാറുകളാണ് ഓസ്‌ട്രേലിയയിൽ ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിൽ ഇതുവരെ തകരാർ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും, ഇതിനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് കാറുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്.

ഫുട് പെഡൽ ഉപയോഗിച്ചുള്ള പാർക്കിംഗ് ബ്രേക്ക് സംവിധാനമാണ് പ്രയസ് കാറുകൾക്കുള്ളത്.

ഇത് കൃത്യമായി പ്രവർത്തിക്കാത്തത് വഴി പാർക്കിംഗ് ഗിയർ ഒഴികെയുള്ള ഏതു ഗിയറിൽ കിടന്നാലും കാർ ഉരുളാനുള്ള സാധ്യത കൂടുതലാണ്.  

ഈ പ്രശ്നം കണ്ടുവരുന്ന കാറുകൾക്ക് പാർക്കിംഗ് ബ്രെയ്ക് കേബിൾ ക്ലിപ്പുകൾ ഘടിപ്പിക്കാനാണ് പദ്ധതിയെന്നു ടൊയോട്ട അറിയിച്ചു.

ഇതിനായി വാഹന ഉടമകൾ എത്രയും വേഗം അവരുടെ ടൊയോട്ട ഡീലറെ ബന്ധപ്പെട്ട് പ്രശനം പരിഹരിക്കേണ്ടതാതാണ്. ഡീലർ ഇത് സൗജന്യമായി പരിഹരിക്കുമെന്നും, ഇതിനായി ഉപഭോക്താക്കൾ അര മണിക്കൂറിലധികം  ചിലവഴിക്കേണ്ടി വരില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 1800 987 366 എന്ന നമ്പറിൽ ടൊയോട്ട റീകോൾ  ക്യാമ്പയ്‌ന്റെ ഹെൽപ്‌ലൈനിൽ ബന്ധപ്പെടാവുന്നതാണ്.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now