2016 ഡിസംബർ മുതൽ 2017 ഫെബ്രുവരി വരെ വിറ്റഴിച്ച Moretti 11 Fin Oil Column Heater ആണ് ബണ്ണിങ്സ് തിരിച്ചു വിളിച്ചിരിക്കുന്നത്. ഇതിൽ നിന്നും എണ്ണ ചോർച്ച അനുഭവപ്പെടുന്നതായുള്ള നിരവധി ഉപഭോക്താക്കളുടെ പരാതിയെത്തുടർന്നാണിത്.
ഇത് മൂലം തീ പിടിക്കാനും പൊള്ളലേൽക്കാനുമുള്ള സാധ്യതകൾ കൂടുതലാണെന്നും അതിനാൽ ഉപഭോക്താക്കൾ ഇവയുടെ ഉപയോഗം അടിയന്തരമായി നിർത്തണമെന്നും ബണ്ണിങ്സ് അറിയിച്ചു.
മാത്രമല്ല, ഇവ എത്രയും വേഗം അടുത്തുള്ള ബണ്ണിങ്സ് സ്റ്റോറിൽ നൽകി മുഴുവൻ പണവും തിരികെ വാങ്ങാവുന്നതാണെന്നും ബണ്ണിങ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട് .
'Batch Code 12/16' and 'OLN 9532' or 'OLN 9539' എന്ന മോഡലുകളാണ് തിരിച്ചു വിളിച്ചവ. ഇത്തരം 600 ഓളം ഹീറ്ററുകൾ രാജ്യത്ത് ഈ വര്ഷം വിറ്റഴിച്ചതായി കമ്പനി വക്താവ് പറഞ്ഞു.
എന്നാൽ, ഇതേ ബാച്ചിലുള്ള 'MC35B2' മോഡലിലുള്ള ഹീറ്ററിനു ഇത് ബാധകമല്ല. 

Source: Bunnings