ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽ, ഫാസ്റ്റ് ഫുഡ് മേഖലകളിൽ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് ലഭിച്ചുകൊണ്ടിരുന്ന പെനാൽറ്റി റേറ്റാണ് വെട്ടിക്കുറയ്ക്കാൻ ഫെയർ വർക്ക് കമ്മീഷൻ തീരുമാനിച്ചത്. എന്നാൽ ഇത് എന്ന് പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഈ മേഖലകളിൽ ഫുൾ ടൈം ആയും പാർട്ട് ടൈം ആയും ജോലി ചെയ്യുന്നവർക്ക് ഈ മാറ്റം ബാധകമാകും.
എന്നാൽ മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരെ ഈ മാറ്റം ബാധിക്കില്ലെന്ന് ഫെയർ വർക്ക് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
മാത്രമല്ല, തൊഴിലുടമയുമായി Enterprise Bargaining Agreement ഒപ്പുവച്ചവരെയും ഇത് ബാധിക്കില്ല എന്ന് എ ബി സി റിപ്പോർട്ട് ചെയ്യുന്നു .
ഇതിനു പുറമെ പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ലഭിച്ചുകൊണ്ടിരുന്ന പെനാൽറ്റി റേറ്റും വെട്ടിക്കുറയ്ക്കാൻ ഫെയർ വർക്ക് കമ്മീഷൻ തീരുമാനിച്ചു. ഈ തീരുമാനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
പെനാൽറ്റി റേറ്റ് വെട്ടിക്കുറയ്ക്കാനുള്ള കമ്മീഷന്റെ തീരുമാനം ഈ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളത്തെ എങ്ങനെ ബാധിക്കുമെന്നമെന്നത് എ ബി സി തയ്യാറാക്കിയ കാല്‍ക്കുലേറ്ററിൽ നിന്നറിയാം. 

Source: ABC Australia