ഇന്ന് രാവിലെ 3AW റേഡിയോയോട് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കുറഞ്ഞത് രണ്ടു വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായായിരിക്കും തീരുമാനം നടപ്പാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
വാരാന്ത്യ പെന്റാലിറ്റി റേറ്റ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സർക്കാരിന്റേതല്ലെന്നും, സ്വന്തത്ര കമ്മീഷന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തീരുമാനം നടപ്പാക്കുന്നതിലൂടെ രാജ്യത്ത് തൊഴിലവസരങ്ങൾ വർധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫെബ്രുവരി 23 നാണു ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ മേഖലകളിൽ വാരാന്ത്യ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന പെനാൽറ്റി റേറ്റ് വെട്ടിക്കുറയ്ക്കാൻ ഫെയർ വർക്ക് കമ്മീഷൻ തീരുമാനിച്ചത്.
കൂടുതൽ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

