ഫാമിലി ടാക്സ് ബെനിഫിറ്റ് പാർട്ട് എ ആണ് പ്രതിരോധ കുത്തിവയ്പുകൾ എടുക്കാത്ത കുട്ടികളുടെ കുടുംബത്തിന് നഷ്ടമാകുന്നത്. ഇത് വഴി രണ്ടാഴ്ചയിൽ 28 ഡോളർ ഒരു കുട്ടിക്ക് നഷ്ടമാകും.
ജൂലൈ ഒന്ന് മുതൽ "നോ ജാബ് നോ പേ" നയം പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു.
കുട്ടികളുടെ സംരക്ഷണത്തിന് പ്രതിരോധ കുത്തിവയ്‌പ്പുകൾ ആവശ്യമാണെന്നും കുത്തിവയ്‌പ്പുകൾ എടുക്കാത്ത രക്ഷിതാക്കൾ അപകടം ക്ഷണിച്ചു വരുത്തുകയാണെന്നും സാമൂഹ്യ സേവന മന്ത്രി ഡാൻ ടെഹാൻ പറഞ്ഞു.
കുത്തിവയ്പുകൾക്കായി 2017 ലെ ബജറ്റിൽ സർക്കാർ $14 million ഡോളർ വകയിരുത്തിയിട്ടുണ്ട് .
അതേസമയം കുത്തിവയ്‌പ്പുകൾ വഴി പാർശ്വഫലങ്ങൾ ഉണ്ടാകുന്ന കുട്ടികളെയും പ്രതിരോധ ശേഷി ഉള്ള കുട്ടികളെയും "നോ ജാബ് നോ പേ" യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.