പൊതുറോഡിൽ പിടിച്ചുപറി; മെൽബണിൽ "ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ" നിന്നുള്ള ദമ്പതികൾക്കായി തെരച്ചിൽ

മെൽബണിലെ പൊതുറോഡിൽ വച്ച് പേഴ്സ് പിടിച്ചുപറിച്ചു എന്ന് സംശയിക്കുന്ന ദമ്പതികളെ പോലീസ് തെരയുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ളവരെന്നു തോന്നിക്കുന്ന ഇവരുടെ ചിത്രം പോലീസ് പുറത്തുവിട്ടു. രണ്ടു കുഞ്ഞുങ്ങളെയും പ്രാമിൽ വച്ചെത്തിയാണ് ഇവർ മോഷണം നടത്തിയെന്ന് പോലീസ് അറിയിച്ചു.

police search for couple

Source: Victoria Police

മെൽബന്റെ പടിഞ്ഞാറൻ പ്രദേശമായ ഫുട്‍സ്ക്രെയിൽ ഡിസംബർ മൂന്നിന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പ്രാമിൽ വച്ചുകൊണ്ട് റോസ്മോൻഡ് റോഡിലൂടെ നടക്കുകയായിരുന്നു ഒരു പുരുഷനും സ്ത്രീയും. സമീപത്തു കൂടെ നടന്ന ആളുടെ മുന്നിലേക്ക് ഈ പുരുഷൻ പ്രാം തള്ളിവച്ച് ശ്രദ്ധ തിരിച്ചു. 

ഈ സമയം കൂടെയുണ്ടായിരുന്ന സ്ത്രീ ഇയാളുടെ ബാഗിൽ നിന്നും പേഴ്സ് മോഷ്‌ടിക്കുകയായിരുന്നു.

കാഴ്ച്ചയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുമെന്ന്  തോന്നിക്കുന്ന ഇവർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ഇവരുടെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 333 00 എന്ന നമ്പറിൽ എത്രയും വേഗം ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now